യുഎഇയിൽ കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലയാളി ഡോക്ടർ സൈനുൽ ആബിദും സംഘവും

കണ്ണൂർ സ്വദേശി  ഡോ. സൈനുൽ ആബിദിന്റെ നേതൃത്വത്തിൽ മജ്ജ മാറ്റിവച്ചത് ഉഗാണ്ടയിൽ നിന്നുള്ള അഞ്ചു വയസുകാരിക്ക്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 08:28 PM IST
  • ചുവപ്പ് രക്താണുക്കൾക്ക് അസാധാരണ രൂപമാറ്റം ഉണ്ടാക്കുകയും വിളർച്ച, കൈകളിലും കാലുകളിലും നീർവീക്കം, ഇടയ്ക്കിടെയുള്ള കഠിന വേദന, സ്ട്രോക്ക് തുടങ്ങി നിരവധി സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരുവസ്ഥയാണ് സിക്കിൾസെൽ ഡിസീസ് അഥവാ അരിവാൾ രോഗം.
യുഎഇയിൽ കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലയാളി ഡോക്ടർ സൈനുൽ ആബിദും സംഘവും

അബുദാബി: അരിവാൾ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക്  ഏറെ നിർണായകമായ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ യുഎഇയിൽ യാഥാർഥ്യമാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. അരിവാൾ രോഗം എന്ന് വിളിക്കുന്ന സിക്കിൾസെൽ ഡിസീസ് ബാധിച്ച ഉഗാണ്ടയിൽ നിന്നുള്ള 5 വയസുകാരിയാണ് നിർണായകമായ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.

ദാതാവിന്റെ രക്ത മൂലകോശങ്ങൾ (സ്റ്റം സെൽ) ഉപയോഗിച്ച് കുട്ടികളിൽ മജ്ജമാറ്റിവയ്ക്കുന്ന അലോജനിക്  ബോൺമാരോ ട്രാൻസ്‌പ്ലാന്റാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി ഡോ. സൈനുൽ ആബിദിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയത്. ഉഗാണ്ട സ്വദേശിനിയായ പെൺകുട്ടിയുടെ പത്തു വയസുള്ള സഹോദരിയാണ് മജ്ജ മാറ്റിവയ്ക്കലിന് ആവശ്യമായ മൂലകോശങ്ങൾ ദാനം ചെയ്തത്. 

ALSO READ : UAE Salary Hike: ശമ്പളം വൈകിയാൽ തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി; കർശന നിയമവുമായി യുഎഇ

ജനനം മുതൽ ഈ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന പെൺകുട്ടി തുടർച്ചയായ ആശുപത്രിവാസത്തിലായിരുന്നു. അരിവാൾ രോഗനിരക്ക് കൂടുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ സഹായമെത്തിക്കുന്ന ഡോക്ടർമാരുടെ പിന്തുണയോടെയാണ് പെൺകുട്ടിയെ കുടുംബം ഡോ. സൈനുൽ ആബിദിന്റെ ചികിത്സയ്ക്കായി യുഎഇയിൽ എത്തിക്കുന്നത്. ജീവൻ അപായത്തിലാക്കുന്ന അവസ്ഥയായതിനാൽ, ഈ രോഗത്തിനുള്ള അവസാന നടപടി എന്നോണം മജ്ജ മാറ്റിവയ്ക്കൽ മാത്രമായിരുന്നു ഏക ചികിത്സ രീതി. 

"യുഎഇയിൽ ഈ അത്യാധുനിക ചികിത്സ യാഥാർഥ്യമാക്കുകയെന്നത് മേഖലയിൽ ഉള്ളവരുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. കുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ആവശ്യമായി വന്നാൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുകയായിരുന്നു പതിവ്. ചികിത്സയോട് മികച്ച പ്രതികരണ് കുട്ടി പ്രകടിപ്പിക്കുന്നതെന്നും  അഞ്ചാഴ്ചയ്ക്കകം ആശുപത്രി വിടാനാകും," ഡോ സൈനുൽ പറഞ്ഞു. 

ALSO READ : ഇനി ദുബൈയിലേക്ക് ആഴ്ചയിൽ കൂടുതൽ വിമാനങ്ങൾ; ഞായറാഴ്ച മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകളും വർധിക്കും

ചുവപ്പ് രക്താണുക്കൾക്ക് അസാധാരണ രൂപമാറ്റം ഉണ്ടാക്കുകയും വിളർച്ച, കൈകളിലും കാലുകളിലും നീർവീക്കം, ഇടയ്ക്കിടെയുള്ള കഠിന വേദന, സ്ട്രോക്ക് തുടങ്ങി നിരവധി സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരുവസ്ഥയാണ് സിക്കിൾസെൽ ഡിസീസ് അഥവാ അരിവാൾ രോഗം. ശസ്ത്രക്രിയയ്ക്ക് മുമ്പ് കുട്ടിക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നെങ്കിലും അഞ്ച് വയസുകാരിക്ക് ജീവിതത്തിൽ നിന്ന് ആ കഠിനമായ ക്ലേശങ്ങളെ മജ്ജ മാറ്റിവയ്ക്കലിലൂടെ ഒഴിവാക്കാൻ  സാധിച്ചതിൽ മെഡിക്കൽ സംഘവും കുട്ടിയുടെ മാതാപിതാക്കളും സന്തുഷ്ടരാണെന്ന് ഡോ. സൈനുൽ ആബിദ് പറഞ്ഞു. ഒരു പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമടങ്ങുന്ന സംഘമാണ് മജ്ജ മാറ്റിവയ്ക്കലിന്റെ ഭാഗമായത് . 

കണ്ണൂർ മാട്ടൂൽ സ്വദേശിയായ ഡോ. സൈനുൽ ആബിദ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയതിന് ശേഷം മുംബൈ സർവകലാശാലയിൽ നിന്ന് പീഡിയാട്രിക്‌സിൽ ബിരുദാനന്തര ബിരുദം നേടി.   റോയൽ മാർസ്ഡൻ ഹോസ്പിറ്റൽ ലണ്ടൻ, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽസ് ഓഫ് ലണ്ടൻ, മാഞ്ചസ്റ്റർ ചിൽഡ്രൻ ഹോസ്പിറ്റൽ, തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ നിരവധി പീഡിയാട്രിക് ബോണ് മാരോ ട്രാൻസ്പ്ലാന്റുകൾ നടത്തിയ അദ്ദേഹം ഈ മേഖലയിൽ നിരവധി പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെയിൽ നിന്ന് 2016ൽ യുഎഇയിലെത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News