Arg vs Peru: ഡബിളടിച്ച് മെസി, പെറുവിനെ തകർത്ത് അര്‍ജന്റീന; ചിത്രങ്ങൾ കാണാം

Argentina vs Peru WC qualifier: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. 

 

നായകന്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്കായി രണ്ട് ഗോളുകളും നേടിയത്. ലോകകപ്പ് നേടിയതിന് ശേഷം ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. 

1 /6

പെറുവിനെയും ഗോളടിക്കാന്‍ വിടാതെ തളച്ചതോടെ അര്‍ജന്റീന തുടര്‍ച്ചയായി എട്ടാം മത്സരത്തിലാണ് ക്ലീന്‍ ഷീറ്റ് നേടുന്നത്. 

2 /6

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 

3 /6

32-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസിയുടെ ഇടംകാലന്‍ ഷോട്ട് വല തുളച്ചു. 

4 /6

10 മിനിറ്റിന്റെ ഇടവേളയില്‍ മെസി രണ്ടാം ഗോളും സ്വന്തമാക്കി. 

5 /6

രണ്ടാം പകുതിയില്‍ മെസി വീണ്ടും വലകുലുക്കിയെങ്കിലും വാറില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 

6 /6

കളിച്ച 4 മത്സരങ്ങളിലും വിജയിച്ച അര്‍ജന്റീന 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

You May Like

Sponsored by Taboola