മൊഹാലി ടെസ്റ്റ് മൂന്നാം ദിനം‌: ഇന്ത്യ 417ന് പുറത്ത്, ജയന്ത് യാദവ്, ജഡേജ എന്നിവര്‍ക്ക് അര്‍ദ്ധസെഞ്ച്വറി; ഇംഗ്ലണ്ട് 78/4

ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍  രണ്ടാം ഇന്നിംഗ്‌സില്‍ 78 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ കൂക്കിന്‍റെത് ഉള്‍പടെ നാലു നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. ആറു വിക്കറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ ഇന്നിംഗസില്‍ ഇന്ത്യ പടുത്തുയര്‍‍ത്തിയ 417 എന്ന സ്കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 56 റണ്‍സ് കൂടി വേണം.

Last Updated : Nov 28, 2016, 07:10 PM IST
മൊഹാലി ടെസ്റ്റ് മൂന്നാം ദിനം‌: ഇന്ത്യ 417ന് പുറത്ത്, ജയന്ത് യാദവ്, ജഡേജ എന്നിവര്‍ക്ക് അര്‍ദ്ധസെഞ്ച്വറി; ഇംഗ്ലണ്ട് 78/4

മൊഹാലി : ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍  രണ്ടാം ഇന്നിംഗ്‌സില്‍ 78 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ കൂക്കിന്‍റെത് ഉള്‍പടെ നാലു നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. ആറു വിക്കറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ ഇന്നിംഗസില്‍ ഇന്ത്യ പടുത്തുയര്‍‍ത്തിയ 417 എന്ന സ്കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 56 റണ്‍സ് കൂടി വേണം.

മൊഹാലിയിലെ കുത്തിത്തിരിയുന്ന വിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ വെള്ളംകുടിച്ചുപോയി. ആര്‍.അശ്വിനാണ് കൂടുതല്‍ അപകടകാരിയായത്. അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റുമായി അശ്വിന് പിന്തുണ നല്‍കി.

അതേസമയം, ആറ് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 417 റണ്‍സിന് അവസാനിച്ചു. നിര്‍ണായകമായ 134 റണ്‍സ് ലീഡാണ് ഇതോടെ ഇന്ത്യ ഇതുവഴി സ്വന്തമാക്കിയത്. 

72 റണ്‍സെടുത്ത അശ്വിനെ മടക്കി സ്റ്റോക്‌സ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചെങ്കിലും യുവതാരം ജയന്ത് യാദവിനൊപ്പം 

ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് നല്‍കി. തന്‍റെ കന്നി സെഞ്ച്വറിയ്ക്ക് 10 റണ്‍സകലെ ജഡേജ(90) ആദില്‍ റാഷിദിന്‍റെ പന്തില്‍ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചു പുറത്തായി. 55 റണ്‍സാണ് ജയന്ത് യാദവ് നേടിയത്. ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് അഞ്ച് വിക്കറ്റും റഷീദ് നാല് വിക്കറ്റും വീഴ്ത്തി.

Trending News