India vs England : ലീഡ്സിലെ ക്ഷീണം ഓവലിൽ തീർത്തു, നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റെൺസിന്റെ ജയം

India vs England Oval Test - ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയർക്കെിരെ ഇന്ത്യക്ക് 157 റൺസിന്റെ വിജയം.

Written by - Jenish Thomas | Last Updated : Sep 6, 2021, 10:09 PM IST
  • ആദ്യം ഇന്നിങ്സിൽ ലീഡ് വഴങ്ങിയെങ്കിലും ഒത്തിണക്കത്തോടയുള്ള രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവായിരുന്നു നാലാം ടെസ്റ്റിലെ ജയത്തിന്റെ അഭിവാജ്യ ഘടകം.
  • 191 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായ ഇന്ത്യ ഏകദേശം നൂറോളം റൺസാണ് ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയത്.
  • അതിനും മൂന്നാം മത്സരത്തിലെ തോൽവിക്കും മറപടി നൽകത്തക്കവിധമായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം.
India vs England : ലീഡ്സിലെ ക്ഷീണം ഓവലിൽ തീർത്തു, നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റെൺസിന്റെ ജയം

London : ലീഡ്സിൽ നേരിട്ട തോൽവിക്കും നാണക്കേഡിനും ഓവലിൽ മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം (Indian Cricket Team). ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയർക്കെിരെ ഇന്ത്യക്ക് 157 റൺസിന്റെ വിജയം.

ആദ്യം ഇന്നിങ്സിൽ ലീഡ് വഴങ്ങിയെങ്കിലും ഒത്തിണക്കത്തോടയുള്ള രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവായിരുന്നു നാലാം ടെസ്റ്റിലെ ജയത്തിന്റെ അഭിവാജ്യ ഘടകം. 191 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായ ഇന്ത്യ ഏകദേശം നൂറോളം റൺസാണ് ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയത്. അതിനും മൂന്നാം മത്സരത്തിലെ തോൽവിക്കും മറപടി നൽകത്തക്കവിധമായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം.

ALSO READ : ENG vs IND Oval Test: സെഞ്ച്വറിയടിച്ച് രോഹിത് ശർമ; താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറി

രണ്ടാം ഇന്നിങ്സിൽ സന്ദർശകരായ ഇന്ത്യ ഉയർത്തിയ 367 റൺസ് ലീഡ് പിന്തുടർന്ന് ഇംഗ്ലീഷ് ടീമിന് 210 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രത് ബുമ്രയും രവിന്ദ്ര ജഡേജയും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതം നേടി.

വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ മത്സരത്തിന്റെ അവസാനം ദിനം ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് ടീം വിജയ പ്രതീക്ഷയിലായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ റോറി ബേൺസും ഹസീബ് ഹമീദ് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. 

ALSO READ : England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇം​ഗ്ലണ്ട്

എന്നാൽ ഇംഗ്ലണ്ടിന്റെ സ്കോർ 100 പിന്നിട്ടപ്പോൾ അടുത്ത 110 റൺസിനിടെ ഓരോ ഇടവേളകളിലായി ഇംഗ്ലീഷ് ബാറ്റസ്മാന്മാർ പവലിയനിലേക്ക് തിരിക്കേണ്ടി വന്നു. ഷാർദുൽ താക്കുറാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് നേട്ടം ആരംഭിച്ചത്. 

ALSO READ : രവി ശാസ്ത്രിക്ക് Covid; പരിശീലന സംഘത്തിലെ മൂന്നുപേര്‍ ഐസൊലേഷനില്‍

രണ്ടാം ഇന്നിങ്സിൽ നിർണായക സെഞ്ചുറി നേടിയ രോഹിത് ശർമ്മയും ഇരു ഇന്നിങ്സുകളിലായി 117 റൺസും മൂന്ന് വിക്കറ്റുകളും ഷാർദുൽ താക്കൂറമാണ് ഇന്ത്യയുടെ വിജയശിൽപികൾ. ഇരു ഇന്നിങ്സിലും താക്കൂർ നിർണായകമായ അർധസെഞ്ചറുകൾ സ്വന്തമാക്കുകയും ചെയ്തു. നിർണായക സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ച്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News