രവി ശാസ്ത്രിക്ക് Covid; പരിശീലന സംഘത്തിലെ മൂന്നുപേര്‍ ഐസൊലേഷനില്‍

ശാസ്‌ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട് 

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 05:00 PM IST
  • ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ്.
  • ഇന്ത്യ - ഇം​ഗ്ലണ്ട് ഓവൽ ടെസ്റ്റിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
  • ശാസ്ത്രിക്ക് പുറമേ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേൽ എന്നിവർ നിരീക്ഷണത്തിൽ.
രവി ശാസ്ത്രിക്ക് Covid; പരിശീലന സംഘത്തിലെ മൂന്നുപേര്‍ ഐസൊലേഷനില്‍

ലണ്ടന്‍: ഇം​ഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിനിടെ (Oval Test) ഇന്ത്യൻ ടീമിന് തിരിച്ചടി. ഇന്ത്യൻ ക്രിക്കറ്റ് ടീം (Indian Cricket Team) പരിശീലകന്‍ രവി ശാസ്ത്രിക്ക് (Ravi Shastri) കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസലേഷനിലായി (Isolation). ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ബിസിസിഐ (BCCI)) മെഡിക്കല്‍ സംഘം ഐസൊലേഷനിലാക്കിയിരിക്കുന്നത്.  

ഐസൊലേഷനിലുള്ളവര്‍ ടീം ഹോട്ടലില്‍ തുടരുമെന്നും ഇവര്‍ക്ക് വിശദമായ ആര്‍ടിപിസിആര്‍ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീമിലെ മറ്റംഗങ്ങള്‍ക്ക് ഓവലില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഇന്നലെ വൈകിട്ട് നടത്തിയ പതിവ് പരിശോധനയിലാണ് ശാസ്ത്രിയുടെ ഫലം പോസിറ്റീവായത്. ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയുമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായി. 

Also Read: ENG vs IND Oval Test: സെഞ്ച്വറിയടിച്ച് രോഹിത് ശർമ; താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറി

 

ഇന്ത്യൻ സംഘത്തിലെ ബാക്കിയുള്ളവർ സെപ്തംബർ 10ന് നടക്കുന്ന അവസാന ടെസ്റ്റിനായി അടുത്ത ആഴ്ച മാഞ്ചസ്റ്ററിലേക്ക് പോകും. രവി ശാസ്ത്രി, ഭരത് അരുൺ, ആർ ശ്രീധർ, നിതിൻ പട്ടേൽ തുടങ്ങിയവർ ലണ്ടനിൽ തന്നെ നിൽക്കും. 

Also Read: England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇം​ഗ്ലണ്ട്

 

അതേസമയം ഓവൽ ടെസ്റ്റിന്റെ (Oval Test) നാലാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. 109 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് (Lead) 200 റൺസ് കടന്നു. രവീന്ദ്ര ജ‍ഡേജ (17), അജിങ്ക്യ രഹാനെ (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ സെഷനിൽ (Session) തന്നെ നഷ്ടമായത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News