IPL 2022 : താരങ്ങളുടെ മുൻഗണന നിയമങ്ങളോ അതോ കളിയിലെ സ്പിരിറ്റോ? മങ്കാദദ് മുതൽ റിട്ടയർഡ് ഔട്ട് വരെ അശ്വിൻ ഓർമ്മിപ്പിക്കുന്ന ക്രിക്കറ്റ് നിയമങ്ങൾ

Ashwin Retired Out ഐസിസി ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിട്ടുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് മത്സരത്തിന്റെ സ്പിരിറ്റ് നശിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിമർശനങ്ങളും കുറ്റപ്പെടുത്തലുമായി ചിലർ രംഗത്തെത്തുന്നത്. 

Written by - Jenish Thomas | Last Updated : Apr 11, 2022, 07:13 PM IST
  • ഇന്നലെ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജെയിന്റ്സ് മത്സരത്തിനിടെ 19-ാം ഓവറിൽ റിട്ടയർഡ് ഔട്ടായി അശ്വിൻ ഡ്രസ്സിങ് റൂമിലേക്ക് കയറി പോയതാണ് വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.
  • ഐസിസി ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിട്ടുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് മത്സരത്തിന്റെ സ്പിരിറ്റ് നശിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിമർശനങ്ങളും കുറ്റപ്പെടുത്തലുമായി ചിലർ രംഗത്തെത്തുന്നത്.
IPL 2022 : താരങ്ങളുടെ മുൻഗണന നിയമങ്ങളോ അതോ കളിയിലെ സ്പിരിറ്റോ? മങ്കാദദ് മുതൽ റിട്ടയർഡ് ഔട്ട് വരെ അശ്വിൻ ഓർമ്മിപ്പിക്കുന്ന ക്രിക്കറ്റ് നിയമങ്ങൾ

നിയമങ്ങൾ കൃത്യമായി പാലിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തൽ ഏറ്റു വാങ്ങുക എന്ന് പറയുന്നത് ഏറ്റവും മോശമായ ഒരു അനുഭവമാണ്. അങ്ങനെ ഒരു കുറ്റപ്പെടുത്തലുകളുടെ നടുവിൽ വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

ഇന്നലെ ഏപ്രിൽ 10ന് രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജെയിന്റ്സ് മത്സരത്തിനിടെ 19-ാം ഓവറിൽ റിട്ടയർഡ് ഔട്ടായി അശ്വിൻ ഡ്രസ്സിങ് റൂമിലേക്ക് കയറി പോയതാണ് വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. ഐസിസി ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിട്ടുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് മത്സരത്തിന്റെ സ്പിരിറ്റ് നശിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിമർശനങ്ങളും കുറ്റപ്പെടുത്തലുമായി ചിലർ രംഗത്തെത്തുന്നത്. 

ALSO READ : IPL 2022 : ബാംഗ്ലൂരുവിന് തിരിച്ചടി; സഹോദരിയുടെ മരണത്തെ തുടർന്ന് ഹർഷാൽ പട്ടേൽ ടൂർണമെന്റ് വിട്ടു

വിമർശിക്കുന്നവർ ഒരുകാര്യം ചിന്തിക്കേണ്ടത് പിന്നെ എന്തിനാണ് അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇങ്ങനെ ഒരു നിയമം ചിട്ടപ്പെടുത്തുന്നത്. അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ ശരിയോ തെറ്റോ എന്ന് ചിന്തിക്കുന്നതിൽ ഭേദം അത് പ്രയോജനപ്പെടുത്തുകയാണ് വിജയം ലക്ഷ്യം വെക്കുന്ന ഒരു താരത്തിന്റെ പ്രധാന മുൻഗണന.

ഇപ്പോഴും മങ്കാദദ് നിയമം ഐസിസിയുടെ റൂൾ ബുക്കിലുണ്ട്. അതൊരിക്കലും മഹാമനസ്കതയെ മുൻനിർത്തി പിൻവലിക്കാൻ ഒരുക്കിലും ഐസിസി തീരുമാനമെടുത്തിട്ടിമില്ല. രാജസ്ഥാൻ എൽഎസ്ജി മത്സരത്തിനിടെ നടന്നതോ എതിർ ടീമിന് ബാധിക്കും വിധമല്ല അശ്വിൻ റിട്ടയർഡ് ഔട്ടായത്. മങ്കാദദ് നിയമമാണ് പാലിക്കുന്നെങ്കിൽ അതിലൂടെ എതിർ ടീമിനെ തന്നെ സാരമായി ബാധിക്കും.

ALSO READ : IPL 2022 : തോൽവി ഒരു സൈഡിൽ; മറ്റൊരുടത്ത് നാണക്കേടിന്റെ റിക്കോർഡ്; ആകെ വലഞ്ഞ് രോഹിത് ശർമ്മ

അശ്വിന് ഐസിസി നിയമങ്ങളെ കുറിച്ച് നല്ല അറിവുണ്ട്, അത് പ്രയോജനപ്പെടുത്തകയാണ് താരം ചെയ്യുന്നത്. 2019തിൽ അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ നായകനായിരുന്നു തമിഴ്നാട് താരം സമാനമായ ഐസിസി നിയമം പ്രയോജനപ്പെടുത്തിയതിന് നിരവധി വിമർശങ്ങളാണ് നേരിടേണ്ടി വന്നത്. രാജസ്ഥാന്റെ ജോസ് ബട്ലറെ നോൺ സ്ട്രൈക്കർ ഇൻഡിൽ നിന്ന് ബോളിങിന് മുമ്പ് റൺഔട്ടിലൂടെ പുറത്താക്കുകയായിരുന്നു അശ്വിൻ അന്ന്. എന്നിരുന്നാലും അന്ന് വില്ലനും നായകനുമായവർ ഇന്ന് ഒരു ടീമിലാണ്. 

അശ്വിനും റോയൽസും ചേർന്ന് ചിന്തിച്ചു. റയാൻ പരാഗിനെക്കാളും ടീമിന്റെ സ്കോറിന് വേണ്ടി സംഗക്കാര വിശ്വാസം അർപ്പിച്ചത് അശ്വിനെയായിരുന്നു. അതേപോലെ റൺറേറ്റ് ഉയർത്താൻ അശ്വിൻ എന്ന ബാറ്റർക്ക് പരിമിധി ഉണ്ടെന്ന് മനസ്സിലാക്കുകമ്പോൾ റൂൾ ബുക്കിലെ നിയം പാലിച്ചു. അതുകൊണ്ട് പല്ല് കടിച്ചിട്ട് കാര്യമില്ല. 

ALSO READ : IPL 2022 : ഹസരംഗയുടെ മുന്നിൽ അടിപതറി സഞ്ജു സാംസൺ; ലങ്കൻ താരം സഞ്ജുവിനെ പുറത്താക്കുന്നത് നാലാം തവണ

കാരണം ക്രിക്കറ്റ് എന്ന് പറയുന്നത് കേവലം ഒരു കായികപരമായ മത്സരം മാത്രമല്ല. അവിടെ ബുദ്ധിയും ചിന്തയും അനിവാര്യമാണ്. അത് അശ്വിനും കൂട്ടർക്കുമുണ്ടായി അത്രതന്നെ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News