മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ

Mahesh Kunjumon Lionel Messi Voice Imitation മെസി സ്പാനിഷ് ഭാഷയിൽ ഒരു ടെലിവിഷൻ നൽകുന്ന അഭിമുഖത്തിലെ സംഭാഷണമാണ് മഹേഷ് അനുകരിച്ചിരിക്കുന്നത്

Written by - Jenish Thomas | Last Updated : Jan 8, 2023, 02:34 PM IST
  • അനുകരണകലയിൽ ഓരോ പ്രാവിശ്യം വ്യത്യസ പുലർത്തുന്നതാണ് മഹേഷിന്റെ മറ്റൊരു പ്രത്യേകത.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മഹേഷിന്റെ അനുകരണ ലിസ്റ്റിലെ നീണ്ട നിര
  • അതിൽ ഏറ്റവും ഒടുവിലായി ഇപ്പോൾ സാക്ഷാൽ ലയണൽ മെസിയും ചേർക്കപ്പെട്ടിരിക്കുകയാണ്.
മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ

അനുകരണകലയിൽ പുത്തൻ വഴികൾ തേടുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. ആരെയും അനുകരിച്ചാലും അതിന്റെ 'പെർഫെക്ഷൻ' മഹേഷ് നൽകുമെന്നാണ് ആരാധകരും സോഷ്യൽ മീഡിയയും പറയുന്നത്. അനുകരണകലയിൽ ഓരോ പ്രാവിശ്യവും വ്യത്യസ പുലർത്തുന്നതാണ് മഹേഷിന്റെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മഹേഷിന്റെ അനുകരണ ലിസ്റ്റിലെ നീണ്ട നിരയിൽ ഏറ്റവും ഒടുവിലായി ഇപ്പോൾ സാക്ഷാൽ ലയണൽ മെസിയും ചേർക്കപ്പെട്ടിരിക്കുകയാണ്. 

ലയണൽ മെസിയോ? അതു ഇംഗ്ലീഷ് പോലും അറിയാത്ത താരത്തിന്റെ ശബ്ദം മഹേഷ് അനുകരിച്ചെന്നോ? സംശയം തോന്നിയേക്കാം... പക്ഷെ സത്യമാണ്. ലോകകപ്പ് ജേതാവായ അർജന്റീനിയൻ നായകന്റെ ശബ്ദം അനുകരിച്ചിരിക്കുകയാണ് മഹേഷ്. അതും മെസിക്ക് ആകെ അറിയാവുന്ന സ്പാനിഷ് ഭാഷയിൽ തന്നെയാണ് മഹേഷ് ശബ്ദം നൽകി അനുകരിച്ചിരിക്കുന്നത്. മെസി സ്പാനിഷിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോയാണ് മഹേഷ് ശബ്ദം നൽകി അനുകരിച്ചിരിക്കുന്നത്. മെസിയുടെ ശബ്ദം മഹേഷ് അനുകരിക്കുന്ന വീഡിയോ:

ALSO READ : Unni Mukundan: സിനിമ തെരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് ചോദിച്ചവരോട്... ഇതാണ് കാരണം! - വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mahesh Kunjumon (@mahesh_mimics)

മഹേഷ് തന്റെ 'മഹേഷ് മിമിക്സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഏറ്റവും പുതിയ ഈ അനുകരണ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് പുറമെ മെസി മലയാളത്തിൽ സംസാരിക്കുന്ന വീഡിയോ തമാശ രൂപേണെ ഡബ് ചെയ്തും പങ്കുവെച്ചിട്ടുണ്ട് മഹേഷ്. കഴിഞ്ഞ ദിവസമാണ് മഹേഷ് മെസിയെ അനുകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്. ഇതിനോടകം 3.5 ലക്ഷത്തോളം പേരാണ് മഹേഷിന്റെ വീഡിയോ കണ്ടിരിക്കുന്നത്.

ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ മഹേഷ് ശ്രദ്ധേയനാകുന്നത്. പിന്നീട് അനുകരണകലയിൽ പ്രമുഖനായ താരം സിനിമയിൽ ഡബ്ബിങ്ങും ചെയ്യാറുണ്ട്. അനുകരണകലയിൽ ആക്ഷനും ജെസ്റ്ററും എന്നിതിന് ഉപരി ശബ്ദം കൊണ്ട് പെർഫെക്ഷൻ കൊണ്ടുവരുന്നതാണ് മഹേഷിനെ വ്യത്യസ്തനാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News