North Korea: 'ചിരിയ്ക്കാൻ വിലക്ക്'! ഉത്തര കൊറിയയിൽ നിന്നും വിചിത്ര വാർത്ത, കാരണം അറിയാം

Kim Jong Il's death anniversary: കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയക്കാർക്ക് ചിരിക്കുന്നതിനും ജന്മദിനം ആഘോഷിക്കുന്നതിനും വിലക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.    

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 08:15 AM IST
  • കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമവാർഷികം
  • ഉത്തരകൊറിയക്കാർക്ക് ചിരിക്കുന്നതിനും ജന്മദിനം ആഘോഷിക്കുന്നതിനും വിലക്ക്
  • 2011 ഡിസംബർ 17 നാണ് കിം ജോങ് ഇൽ അന്തരിച്ചത്
North Korea: 'ചിരിയ്ക്കാൻ വിലക്ക്'! ഉത്തര കൊറിയയിൽ നിന്നും വിചിത്ര വാർത്ത, കാരണം അറിയാം

സോൾ: Kim Jong Il's death anniversary: കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയക്കാർക്ക് ചിരിക്കുന്നതിനും ജന്മദിനം ആഘോഷിക്കുന്നതിനും വിലക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും ഒരു സ്ഥിരീകരണവുമില്ല.  

കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമ വാർഷികമാണ് ഇന്ന്.  2011 ഡിസംബർ 17 നാണ് കിം ജോങ് ഇൽ അന്തരിച്ചത്.  69-മത്തെ വയസിലായിരുന്നു ഇൽ ലോകത്തോട് വിടപറഞ്ഞത്.  ഇത് കിംഗ് ജോങ് ഉന്നിന് (King Jong Un) അധികാരത്തിലെത്താൻ വഴി ഒരുക്കി. അതുകൊണ്ടുതന്നെ കിംഗ് ജോങ് ഉൻ അധികാരമേറ്റിട്ട് ഇന്നേക്ക് പത്തുവർഷം തികയാൻ പോകുന്നുവെന്നും നമുക്ക് അനുമാനിക്കാം. 

Also Read: Indonesian Volcano : ഇന്തോനേഷ്യയിൽ 48 പേരുടെ മരണത്തിന് കാരണമായ അഗ്നി പർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു

ഡിസംബർ 30 ന് ഇല്ലിന്റെ മൂന്നാമത്തെ മകനായ കിംഗ് ജോങ് ഉൻ അധികാരത്തിലേറി. കിം ജോങ് ഇല്ലിന്റെ പത്താമത്തെ ചരമ വാർഷികത്തിന്റെ ഈ അവസരത്തിൽ രാജ്യത്ത് പതിനൊന്ന് ദിവസത്തെ ദു:ഖാചരണം ആചരിക്കണമെന്ന് നിലവിലെ നേതാവായ കിംഗ് ജോങ് ഉൻ ഉത്തരവിട്ടു.   

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ സമയം പൗരന്മാർക്ക് മദ്യപിക്കുന്നതിനും ചിരിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്നാണ് അതിർത്തി നഗരമായ സിനുയിജുവിൽ നിന്നുള്ള ഒരു താമസക്കാരൻ അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കിയത്.  

എന്തിനേറെ ഡിസംബർ 17 ന് പലചരക്ക് ഷോപ്പിംഗിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.    മുൻകാലങ്ങളിൽ ദു:ഖാചരണ വേളയിൽ മദ്യപിച്ച നിരവധി ആളുകളെ കുറ്റവാളികളായി കണക്കാക്കി അറസ്റ്റ് ചെയ്ത കൊണ്ടുപോകുകയും പിന്നെ അവരെ ആരും കണ്ടിട്ടില്ലയെന്നും പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു വ്യക്തി പറഞ്ഞു.  ദു:ഖാചരണ വേളയിൽ  ഇവിടെ സ്വന്തം ജന്മദിനം ആഘോഷിക്കാൻ പോലും കഴിയില്ല.  

Also Read: North Korea രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടി പരീക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

എതിരാളികളെ കൊന്നൊടുക്കുകയും നിശ്ശബ്ദരാക്കുകായും ചെയ്ത് കൊണ്ട് കിം ജോങ് ഉൻ (Kim Jong Un) ഭരണത്തിൽ ഒരു ദശകം പിന്നിടുമ്പോൾ ഉത്തരകൊറിയ ലോകത്ത് കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി വിശേഷമാണ് നമുക്ക് കാണാൻ കഴിയുന്നത്. 

കിം ജോങ് ഇല്ലിന്റെ ജീവിതത്തെ അനുസ്മരിക്കാൻ രാജ്യം നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിയുടെയും കലയുടെയും ഒരു പൊതു പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള കിംജോംഗിലിയ എന്ന പുഷ്പത്തിന്റെ പ്രദർശനം എന്നിവയും ഉൾപ്പെടുന്നു.

ഇല്ലിന്റെ പത്താം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്  ഉത്തരകൊറിയയുടെ പ്യോങ്യാങിൽ മുൻ ഭരണാധികാരികളായ കിം ഇൽ സങ്ങിന്റെയും കിം ജോങ് ഇല്ലിന്റെയും പ്രതിമകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കാൻ നിരവധി പേരാണ് ഒത്തുകൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News