കുൽഭൂഷന്‍റെ അമ്മയുടെ വിസ പരിഗണിക്കുമെന്നു പാകിസ്ഥാൻ

പാ​​​ക് ജ​​​യി​​​ലി​​​​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന് അ​​​മ്മ​​​യെ കാ​​​ണാ​​​നു​​​ള്ള അ​​​നു​​​മ​​​തി മനുഷ്യത്വപരമായ പരിഗണന നല്‍കി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പാകി​​​സ്ഥാ​​​ൻ. കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ ഭാ​​​ര്യ​​​ക്ക് നേ​​​ര​​​ത്തേ സ​​​ന്ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. ജാ​​​ദ​​​വി​​​ന്‍റെ അ​​​മ്മ​​​യ്ക്കു വിസ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Last Updated : Nov 19, 2017, 03:29 PM IST
 കുൽഭൂഷന്‍റെ അമ്മയുടെ വിസ പരിഗണിക്കുമെന്നു പാകിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് ജ​​​യി​​​ലി​​​​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന് അ​​​മ്മ​​​യെ കാ​​​ണാ​​​നു​​​ള്ള അ​​​നു​​​മ​​​തി മനുഷ്യത്വപരമായ പരിഗണന നല്‍കി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പാകി​​​സ്ഥാ​​​ൻ. കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ ഭാ​​​ര്യ​​​ക്ക് നേ​​​ര​​​ത്തേ സ​​​ന്ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. ജാ​​​ദ​​​വി​​​ന്‍റെ അ​​​മ്മ​​​യ്ക്കു വിസ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്  വധശിക്ഷ  വിധിച്ചത്. ഇതേതുടര്‍ന്ന് പാ​​​ക് ജ​​​യി​​​ലി​​​​​​ൽ ക​​​ഴി​​​യുകയാണ് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ നാ​​​വി​​​ക​​​സേ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നായ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദവ്.   

ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുമാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത് എന്നാണ് പാകിസ്ഥാന്‍റെ വാദം. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷം വ്യാപാര ആവശ്യത്തിനായി ഇറാനില്‍ പോയ അദ്ദേഹം തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യ വാദിച്ചത്. 

കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദവിന് വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ഹേ​​​ഗി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി മേ​​​യി​​​ൽ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. 

ഈ കേസില്‍ ജാ​​​ദവിന് നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെ നല്‍കാന്‍ കൂടി പാകിസ്താന്‍ തയ്യാറായിരുന്നില്ല. ഡിസംബര്‍ 13- ന് ആണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാകിസ്താന് അന്താരാഷ്ട്ര കോടതി സമയം നല്‍കിയിരിക്കുന്നത്. 

 

 

 

 

Trending News