Crime News: ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്; ഒരാൾ പിടിയിൽ, സംഭവം കോഴിക്കോട്
പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് പെട്രോൾ ബോംബേറ്.
കോഴിക്കോട്: കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. മെഡിക്കൽ കോളേജിന് മുമ്പിലാണ് സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് പെട്രോൾ ബോംബേറ്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയതിന് ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടാകുന്നത്. അതിനാല്‍ സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കിലെത്തിയ മറ്റ് അക്രമികളെ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയെന്ന് പറഞ്ഞാണ് പൂവാട്ടുപറമ്പിൽ വച്ച് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Woman Si Cartoon Case: വനിത എസ്ഐയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിലിട്ടു, പോസ്റ്റിന് അശ്ലീല കമൻറ്; എല്ലാവർക്കെതിരെയും കേസ്
തൊടുപുഴ: വനിത എസ്ഐയുടെ കാർട്ടൂൺ വരച്ച കാര്‍ട്ടൂണിസ്റ്റിനെതിരെ പോലീസ് കേസെടുത്തു. കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. കാർട്ടൂൺ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഇതിന് താഴേ അശ്ലീല കമൻറുകൾ വരുകയും ചെയ്ത്രുന്നു. ട്രാഫിക്ക് ബ്ലോക്കില്‍ വെച്ച് എസ്ഐ സജിദാസിൻറെ വാഹനത്തിൻറെ ചിത്രം പകർത്തിയെന്നും തനിക്ക് പിഴ ഇട്ടാൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുമെന്നും കാർട്ടൂണിൽ പറയുന്നു. കാര്‍ട്ടൂണിൻ കമൻറ് ബോക്സിൽ എസ്‌ഐക്കെതിരെ അശ്ലീല കമൻറുകളും ഇതോടെ വന്നു.
സജിദാസിനെതിരെയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരേയും ഇതോടെ കേസെടുത്തു. സൈബറിടങ്ങളിൽ അപകീര്‍ത്തിപ്പെടുത്തല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങൾക്കെതിരെയാണ് കേസെടുത്തത്. നാല് ദിവസം മുൻപായിരുന്നു സജദാസ് കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ ഇട്ടത്. അതേസമയം അശ്ലീല കമൻറുകൾ പോസ്റ്റ് ചെയ്തവരെ സൈബർ സെല്ലിൻറെ സഹായത്തിൽ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ അനാവശ്യമായി തങ്ങൾക്കും എസ്ഐ പിഴയിട്ടെന്ന് ആരോപിച്ച് കട്ടപ്പന നഗരത്തിലെ ഒരു വിഭാഗം വ്യാപരികളും രംഗത്ത് വന്നിരുന്നു.റോഡിലേക്ക് ഇറക്കി വാഹനം ഇട്ടവർക്കെതിരെയാണ് ഇത്തരത്തിൽ കേസ് എന്ന് എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.