Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ
Kozhikode Medical College: കയ്യിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. എന്നാൽ നാവിനു താഴെ ഒരു കെട്ട് പോലെ ഉണ്ടായിരുന്നുവെന്നും ഇത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തി. കൈയിലെ ആറാംവിരൽ നീക്കാനായി മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയുടെ കയ്യിൽ പകരം നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലാണ് ഈ ഗുരുതരമായ വീഴ്ച ഉണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ. ഓപ്പറേഷൻ തീയേറ്ററിൽ നിന്നും പുറത്ത് എത്തിയ കുഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ ശസ്ത്രക്രിയ നടത്തിയതിന്റെ കയ്യിൽ യാതൊരു അടയാളവും ഉണ്ടായിരുന്നില്ല.
ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായിൽ നടത്തിയല്ലോ എന്നായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ മറുപടി. പിന്നീട് നോക്കുമ്പോൾ ആണ് നാവിനടിയിൽ പഞ്ഞി വെച്ച് നിലയിൽ കുഞ്ഞിനെ കാണുന്നത്. കയ്യിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. എന്നാൽ നാവിനു താഴെ ഒരു കെട്ട് പോലെ ഉണ്ടായിരുന്നുവെന്നും ഇത് ഡോക്ടർമാർ കണ്ടെത്തിയതിനാൽ ശാസ്ത്രക്രിയ നാട്ടുകയായിരുന്നു എന്നായിരുന്നു ഇവരുടെ മറുപടി. തെറ്റ് തിരിച്ചറിഞ്ഞതിന് പിന്നാലെ വിരലിനും ശസ്ത്രക്രിയ നടത്തി.
ALSO READ: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ
എന്നാൽ കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. അതിനുള്ള ചികിത്സയ്ക്കല്ല ഹോസ്പിറ്റലിൽ എത്തിയെന്നും പറയുന്നു. നാവിനെ കുഴപ്പമൊന്നുമില്ല എന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരമായ വീഴ്ച്ചയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും സംഭവിച്ചിരിക്കുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ നിന്നും ഇതുവരെ ഔദ്യോഗികമായ വിശദീകരണം ഒന്നും വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.