Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ

Three Found Dead: പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരംമൂട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : May 16, 2024, 01:06 PM IST
  • തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി
  • കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്
Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾ

കുമളി: തമിഴ്നാട് കമ്പത്ത് നിര്‍ത്തിയിട്ടിരുന്ന കേരളം രജിസ്ട്രേഷനിലുള്ള കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. 

Also Read: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ചുകടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

 

പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരംമൂട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.   കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ജോർജ് പി സ്കറിയ, ഭാര്യ മേഴ്സി മകൻ അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ഇതിന്റെ പേരിൽ വാകത്താനം പോലീസ് മിസിങ് കേസും രജിസ്റ്റർ  ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ  തുടർന്ന് ഇവർ നാടുവിട്ടതാകാമെന്നാണ് പോലീസ് നിഗമനം.  

Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകും

 

കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനടുത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു ആദ്യം പുറത്തു വന്നത്.  തുടർന്ന് കോട്ടയം രജിസ്ട്രേഷനിലുള്ള ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് പോലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി കാര്‍ തുറന്ന് പരിശോധിച്ചു.  പരിശോധനയിൽ കാറിനകത്തു നിന്നും കീടനാശിനിയുടെ കുപ്പി കണ്ടെത്തി. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പോലീസ്.  

Also Read: സ്വർണ്ണ വില വീണ്ടും 54000 കടന്നു; ഒറ്റയടിക്ക് ഉയർന്നത് 560 രൂപ!

 

മരിച്ച ജോർജ് പി സ്കറിയയുടെ അയൽവാസി പറയുന്നതനുസരിച്ച് ഇവരുടെ കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ്.  ഇതിൽ ബാങ്ക് വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയ വായ്പയും ഉൾപ്പെടും. വീടും സ്ഥലവും വിറ്റ് കടം വീട്ടാനായിരുന്നു ശ്രമമെങ്കിലും നടന്നില്ല.  ഇതിൽ പ്രയാസത്തിലായിരുന്നു കുടുംബം. മകൻ അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നു. ഇതിലെ വരുമാനമായിരുന്നു കുടുംബത്തിൻറെ ഏക ആശ്രയം. നാലു ദിവസത്തിലേറെയായി ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News