കോഴിക്കോട്: 22 ​ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മൂന്ന് പേർ പിടിയിൽ. ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടികൂടിയെതെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് ഇവരെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കോഴിക്കോട് ചേവായൂരിലും എംഡിഎംഎയുമായി ഒരു സംഘത്തെ പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്. അങ്ങാടിപ്പുറം സ്വദേശി ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി രഞ്ജിത്ത്. ടി (31) എന്നിവരെയാണ് കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണറും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.


Also Read: Crime News: ബെംഗളൂരുവിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്ഐ അറസ്റ്റിൽ


ജൂലൈ 15 ന് ചേവായൂർ പോലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീനെ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചത് രഞ്ജിത്ത് ആണെന്ന് കണ്ടെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.