കോഴിക്കോട്: ഒരു സ്കൂളിൻറെ അഞ്ച് ദിവസത്തെ ഭക്ഷണ മെനു കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ.പേരാമ്പ്ര ജിഡബ്ള്യൂഎൽപി സ്കൂളിൻറെയാണ് മെനു. തിങ്കളാഴ്ച രാവിലെ പുട്ട് കടലക്കറി, ഉച്ചക്ക് ചോറ്, മീൻ കറി,തോരൻ വൈകീട്ട് നേന്ത്രപ്പഴം പുഴുങ്ങിയതും ഹോർലിക്സും. തീർന്നില്ല ചൊവ്വാഴ്ചയാണെങ്കിൽ മെനു മാറി ഇഢലിയും സാമ്പാറും ഉച്ചക്ക് ചോറിനൊപ്പം ചിക്കൻകറിയും തോരനും വൈകീട്ട് ചായക്കൊപ്പം അരിയുണ്ട എന്നിട്ടും മെനു തീരുന്നില്ല.ബുധനാഴ്ച ഉപ്പുമാവും പഴവും ഉച്ചക്ക് ചോറിനൊപ്പം മീൻകറിയും തോരനും, വൈകീട്ട് മുട്ട പുഴുങ്ങിയതും ചായയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച കുട്ടികൾക്ക് രാവിലെ പത്തിരിയും ചെറുപയറുമുണ്ട്. ഉച്ചക്ക് ചോറും എരിശ്ശേരിയും മുട്ട ഒാംലറ്റും വൈകീട്ട് ഹോർലിക്സും നട്സുമാണ്.വെള്ളിയാഴ്ട ദോശയിലും ചട്ണിയിലുമാണ് തുടക്കം ഉച്ചക്ക് ചിക്കൻകറി വൈകീട്ട് ചായക്കൊപ്പം പഴം പൊരി. മെനു കണ്ട് കണ്ണ് തള്ളിയവർ നിരവധിയാണ്. മുൻ മന്ത്രി കൂടിയായ ടിപി രാമകൃഷ്ണനാണ് പോസ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെച്ചത്. സംഭവം എന്തായാലും വൈറലായി.


പോസ്റ്റിങ്ങനെ



നാട്ടിലെ ഒരു ചെറിയ സർക്കാർ വിദ്യാലയം ഒരു മെനു അവരുടെ ഫെയ്സ് ബുക്ക് പേജിൽ   ഷെയർ ചെയ്യുമ്പോൾ  നമ്മൾ അത് ഷെയർ ചെയ്യാതിരിക്കുന്നത് എങ്ങനെ? രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വിതരണം ചെയ്യുന്ന 
ഭക്ഷണഇനങ്ങളുടെ പട്ടിക നമ്മുടെ നാട്ടുകാർ എല്ലാവരും കാണണം.അറിയണം.ഇതെങ്ങനെ ഒപ്പിച്ചു?അസൂയ നിറഞ്ഞ അവിശ്വസനീയതയുടെ വാക്കുകൾ ഉള്ളിൽ നിറയുന്നു.അല്ലേ? എത്ര വലിയ അധ്വാനം? ഇച്ഛാശക്തി...
നിശ്ചയദാർഢ്യം കൂട്ടായ്മ അറിയാതെ കൈകൾ കൂപ്പും അറിയുന്നവരൊക്കെ ഉറപ്പ്. 


 


സമൂഹത്തിൻ്റെ അരികിൽ ഒറ്റപ്പെട്ട് കഴിയുന്ന  ഒരു കൂട്ടം കുടുംബങ്ങളിൽ നിന്നുള്ള ദരിദ്രരായ ഒരുപിടി കുഞ്ഞുങ്ങൾക്കുള്ള വിദ്യാലയം ആ കുഞ്ഞുങ്ങൾക്ക് കേവലം അറിവിൻ്റെ മാത്രം ആവശ്യമല്ല ഉള്ളത് എന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കളേ ഇതൊരു തീപ്പൊരിയാണ്. മാർബിൾ പാകിയ കെട്ടിടങ്ങൾക്കുള്ളിൽ ഫൈബർ ഇരിപ്പിടങ്ങളിൽ കറങ്ങുന്ന പങ്കകളുടെ ചുവട്ടിൽ ഇരിക്കുന്ന മിടുക്കന്മാർ മിടുക്കികൾ ചിലരെങ്കിലും
വീട്ടിൽ ദാരിദ്ര്യത്തിൻ്റെ വേദന തിന്നുന്നു എന്ന് നമ്മൾ തിരിച്ചറിയണം. അവർക്ക് ഇനിയും മെച്ചപ്പെട്ട  ഭക്ഷണം വേണം. പോഷകാഹാരം ലഭിക്കാതെ അടുത്ത തലമുറ ശുഷ്കിച്ച് പോയാൽ നമ്മൾ കുറ്റവാളികളാകും.
അതിനാൽ ഈ വിദ്യാലയത്തിൻ്റെ വിജയഗാഥ നാടാകെ പടരണം. അഭിമാനവും.
(കോഴിക്കോട് ഡി ഡി ഇ ശ്രീ മനോജ്‌ കുമാർ എഴുതിയ പോസ്റ്റ് )


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.