തിരുവനന്തപുരം: 34,000 രൂപയ്‌ക്ക്, ഒരു ദിവസത്തേക്ക് നിങ്ങൾക്ക് ഒരു പോലീസ് ഇൻസ്‌പെക്‌ടറെയും പോലീസിന്റെ വിവിധ സേവനങ്ങളെയും വാങ്ങാം. ഒരു എസ്ഐ, പരിശീലനം സിദ്ധിച്ച പോലീസ് നായ, വയർലെസ് ഉപകരണങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് സുരക്ഷയ്ക്കായി കൊണ്ടുപോകാം. ഇതിന് വിവിധ മാർ​ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പുതിയതായി ആരംഭിച്ച പദ്ധതിയാണിതെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ഇത് പഴയ പദ്ധതിയാണ്. നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിന്റെ പുതുക്കിയ നിരക്കുകളാണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഒരു ദിവസത്തേക്ക് 3,035 രൂപ മുതൽ 3,340 രൂപ വരെയാണ് സർക്കാർ പുറത്തിറക്കിയ പുതിയ നിരക്കുകൾ അനുസരിച്ചുള്ള തുക. ഒരു സിവിൽ പോലീസ് ഓഫീസറുടെ സേവനത്തിന് 610 രൂപയാണ്. പരിശീലനം ലഭിച്ച പോലീസ് നായകളെ ലഭിക്കുന്നതിന് 7,280 രൂപ മുടക്കണം. കൂടാതെ വയർലെസ് ഉപകരണങ്ങൾ 12,130 രൂപയ്ക്ക് പ്രതിദിന വാടകയ്ക്ക് നൽകുന്നു. 12,000 രൂപയ്ക്ക് ഒരു പോലീസ് സ്റ്റേഷൻ കെട്ടിടവും വാടകയ്ക്കെടുക്കാൻ സാധിക്കും. പാർട്ടികൾ, എന്റർടെയ്ൻമെന്റ് മേഖല, സിനിമാ ഷൂട്ടിംഗുകൾ എന്നിവയാണ് സാധ്യതയുള്ള ഉപഭോ​ക്താക്കളായി കരുതുന്നത്.



എന്തുകൊണ്ടാണ് ഒരു പോലീസ് സ്റ്റേഷനും പോലീസ് വയർലെസിനും ഏകദേശം ഒരേ വാടക നിരക്ക് ഈടാക്കുന്നതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെക്കാൾ പോലീസ് നായയെ വാടകയ്‌ക്കെടുക്കുന്നതിന് കൂടുതൽ തുക ചിലവാകുന്നത് എന്താണെന്നും സർക്കാർ ഉത്തരവിൽ നിന്ന് വ്യക്തമല്ല. എന്നാൽ ഈ പദ്ധതിയിൽ സേനയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. സിനിമാ കമ്പനികളും സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കുന്ന സമ്പന്നരാണ്. ഇവർക്ക് കൂടുതൽ സ്റ്റാഫുകളെ നിയമിക്കാവുന്നതാണ്, പോലീസുകാരെയും ഉപകരണങ്ങളും വാടകയ്‌ക്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ഒരു വാദം.



കൂടാതെ, വയർലെസ് സെറ്റുകളും തോക്കുകളുള്ള പോലീസുകാരെയും വാടകയ്ക്ക് നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്നാണ് മറ്റൊരു വാദം. പൊതുസ്ഥലങ്ങളിലോ അപകടകരമായ സ്ഥലങ്ങളിലോ ചിത്രീകരണം ലഭിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് പോലീസിനെ ആശ്രയിക്കുന്നതെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. പോലീസുമായി ബന്ധപ്പെട്ട മറ്റെല്ലാ സൗകര്യങ്ങളും ഇൻഡസ്ട്രിയിൽ തന്നെ ലഭ്യമാണെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. കഴിഞ്ഞ വർഷം കണ്ണൂരിലെ പാനൂരിൽ വ്യവസായിയുടെ മകളുടെ വിവാഹച്ചടങ്ങിൽ കാവൽ നിൽക്കാൻ നാല് പോലീസുകാരെ നിയോഗിച്ചിരുന്നു. അത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.