ADM Naveen Babu Death: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണം

ADM Naveen Babu Death: മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് ദിവ്യയുടെ നിലപാട്

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 10:03 PM IST
  • പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന തീരുമാനത്തിൽ പോലീസ്
  • ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ ഉത്തരവ് പറയുന്നത്
ADM Naveen Babu Death: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ 11 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ ഉത്തരവ് പറയുന്നത്. 

Aslo Read: സസ്‌പെൻഷൻ ആദ്യപടി, പ്രശാന്തനെ പിരിച്ചുവിടും; നടപടി തുടമെന്ന് ആരോഗ്യവകുപ്പ്

മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് ദിവ്യയുടെ നിലപാടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  
കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസിൽ ഏറ്റവും നിർണായകമായ ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയം. 

ഇതിനിടയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്നും റിപ്പോർട്ടുണ്ട്.  ചൊവ്വാഴ്ച കോടതിയുടെ  തീരുമാനം വന്ന ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമെന്നോണം ബുധനാഴ്ച നേതൃയോഗങ്ങൾ ചേരുന്നുണ്ട്.

Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ഇന്നലെ കൂടിയ സിപിഐഎം സെക്രട്ടേറിയറ്റ് കോടതി വിധി വരും വരെ തിടുക്കത്തിലുള്ള നടപടിയൊന്നും വേണ്ടെന്നാണ് തീരുമാനിച്ചത്. ഇതിനിടയിൽ എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇയാൾ. അവധിയിലായിരുന്ന ഇയാള്‍ ഇന്നലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെയാണ് വകുപ്പ് നടപടി എടുത്തത്. 

Also Read: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്‌പെന്‍ഷനെന്നും സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ഇയാള്‍ സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News