കണ്ണൂർ: ആശുപത്രിയിലെ വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിലാണ്  സംഭവമുണ്ടായത്. ചെമ്പേരി സ്വദേശി ലതയ്ക്കാണ് (55) അണലിയുടെ കടിയേറ്റത്. ഇവരെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് ലതയെ പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. 


ALSO READ: ഡീസലുമായി എത്തിയ ലോറി വീടിന് മുകളിലേക്ക്, രണ്ട് പേർക്ക് പരിക്ക്


വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് ലതയ്ക്ക് പാമ്പിൻ്റെ കടിയേറ്റത്. ഇതിന് പിന്നാലെ പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ ആകാം പാമ്പ് വാർഡിനുള്ളിൽ പ്രവേശിച്ചതെന്നാണ് നി​ഗമനം. ലത അപകട നില തരണം ചെയ്തെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു.  


തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റു; യുവതി പേവിഷ ബാധയേറ്റ് മരിച്ചു


തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് (49) മരിച്ചത്.  ഞായറാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് യുവതി മരിച്ചത്. യുവതിയുടെ മരണ കാരണം കഴിഞ്ഞ ദിവസം രാത്രിയാണ് വ്യക്തമായത്. 


ഇക്കഴിഞ്ഞ  ഏഴാം തീയതി സഹോദരന് കൂട്ടിരിക്കാനായാണ് സ്റ്റെഫിന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ, 9-ാം തീയതിയോടെ ഇവർ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ സ്റ്റെഫിനയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.