Kerala Cabinet reshuffle: വീണാ ജോർജ് സ്പീക്കർ, ഷംസീർ മന്ത്രി; ഗണേഷും മന്ത്രിസഭയിലേക്ക്? പുന:സംഘടന ചർച്ചകളിലേക്ക് സിപിഎമ്മെന്ന് റിപ്പോർട്ട്
Cabinet Reshuffle Kerala: കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തുമെന്ന് സൂചന. നവംബറിൽ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ചർച്ചകളിലേക്ക് സിപിഎം. കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തുമെന്ന് സൂചന. നവംബറിൽ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെ മാറ്റുമെന്നും സൂചനയുണ്ട്.
എൽഡിഎഫിലെ മുൻധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. ഗണേഷ് കുമാർ മന്ത്രിസഭയിലെത്തുമെന്നാണ് വിലയിരുത്തൽ. ആന്റണി രാജുവിന് പകരം കെബി ഗണേഷ് കുമാറിനെ ഗതാഗത വകുപ്പ് ഏൽപ്പിക്കാനാണ് സാധ്യത. എന്നാൽ ഗണേഷ് കുമാറിന് ഗതാഗതവകുപ്പ് താൽപര്യമില്ലെന്നും എകെ ശശീന്ദ്രന് ഗതാഗത വകുപ്പ് നൽകി വനം വകുപ്പ് ഗണേഷിനെ ഏൽപ്പിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ALSO READ: Opposition: അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ഇടതുമുന്നണിയുടെ നിർണായക യോഗങ്ങൾ അടുത്തയാഴ്ച ചേരും. അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയാകും. പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വീണാ ജോർജിനെ സ്പീക്കർ ആക്കി ഷംസീറിന് മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്. സിപിഎം നേതൃയോഗത്തിന് ശേഷം ഇടതുമുന്നണി യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...