തിരുവനന്തപുരം: വിളപ്പിൽശാലയിൽ സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.  വിളപ്പിൽ സ്വദേശി പ്രസാദ്, തൈക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് പേയാട് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിൽ കുണ്ടമൺ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടേയും കാട്ടാക്കട DYSP ഷിബുവിന്റേയും മേൽനോട്ടത്തിൽ വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ N. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്, ഗണേഷ്, CPO ജയശങ്കർ, രജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു


പത്തനാപുരം: പത്തനാപുരത്ത്  സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ  സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പാടം പടയണിപ്പാറ പുത്തൻവിള വീട്ടിൽ സുജീന്ദ്രൻ (43) പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരത്തെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ സ്ഥിരമായി സ്കൂളിൽ പോയി വരുന്ന സ്കൂൾ ബസ്സിലെ ഡ്രൈവറാണ് സുജീന്ദ്രൻ. കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്ത പത്തനാപുരം പോലീസ് തിങ്കളാഴ്ച വെളുപ്പിന് പാടം വനമേഖലയിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു.


രണ്ടുമാസം മുൻപും ഇതേ സ്കൂളിൽ സ്കൂൾ ബസ് ജീവനക്കാരൻ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവം ഉണ്ടായിട്ടുള്ളതും അന്ന് പത്തനാപുരം എസ് ഐ ശരലാല്‍ അറസ്റ്റ് ചെയ്ത അനന്തു എന്ന വ്യക്തി ജയിലിൽ പോയിട്ടുള്ളതുമാണ്. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻറെ നിർദ്ദേശാനുസരണം എസ് ഐ ശരലാൽ, ക്രൈം എസ് ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിനോദ്, അനൂപ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.