തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തെ പദ്ധതി പ്രദേശത്ത് ഡീസൽ മോഷണ സംഘം പിടിയിൽ. വിഴിഞ്ഞം പോലീസ് നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പദ്ധതി പ്രദേശത്തെ ബാർജ്, ടഗ്ഗ് എന്നിവയിൽ നിന്ന് ഡീസർ ചോർത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞം കോട്ടപ്പുറം കരടിവിള വീട്ടിൽ ദിലീപ് (32), കോട്ടപ്പുറം ഇലവിള കോളനിയിൽ ജീവാഭവനിൽ ശ്യാം (24), മുല്ലൂർ കലുങ്ക് നട സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ (37), മുക്കോല കാഞ്ഞിരവിള വീട്ടിൽ ഷിജിൻ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.


ഇവരിൽ നിന്ന് 1800 ലിറ്റർ ഡീസൽ കണ്ടെടുത്തു. 57 കന്നാസുകളിലായി 35 ലിറ്റർ വീതം നിറച്ച നിലയിലാണ് ഡീസൽ കണ്ടെത്തിയത്. ഇവ കടലിൽ നിന്ന് കടത്തിക്കൊണ്ടുവരാനായി ഉപയോഗിച്ച വള്ളം, ടഗ്ഗുകൾ, ബാർജ് എന്നിവയിൽ നിന്ന് അതിവേഗം ഡീസൽ ഊറ്റിയെടുക്കാനുളള അനുബന്ധ ഉപകരണങ്ങൾ, ഡീഡൻ കരക്ക് എത്തിച്ച് മറ്റിടങ്ങളിൽ വിൽപ്പന നടത്താൻ ഉപോയഗിച്ച പിക്കപ് വാൻ, പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.


ALSO READ: പട്ടാപ്പകൽ കട കുത്തി തുറന്ന് മോഷണം; ഒരുലക്ഷത്തിലധികം രൂപ കവർന്നു


വിഴിഞ്ഞം എസ്.ഐ ജി.വിനോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിവന്ന നിരീക്ഷണത്തിന് ഒടുവിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ടഗ്ഗ്, ബാർജ് എന്നിവയിൽ നിന്ന് മോഷ്ടിച്ച 1800ഓളം ലിറ്റർ നിറച്ച കന്നാസുകൾ വള്ളത്തിലാക്കി പഴയവാർഫിൽ എത്തിച്ച് വാനിൽ കയറ്റുന്നതിനിടെയാണ് പോലീസ് സംഘത്തെ പിടികൂടിയത്.


ഇതിൽ വാനിലുണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ ഡീസൽ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓരോ ആഴ്ചയിലും മൂന്ന് തവണയാണ് ഡീസൽ മോഷ്ടിക്കുക. ഇവ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ച് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുകയാണ് പതിവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.