തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ നാല് സെമിനാറുകള്‍ നടത്താനാണ് സിപിഎം തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഏക സിവില്‍കോഡിനെതിരെ മുസ്ലിം ലീ​ഗ് അടക്കമുള്ളവർ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഗീയ ശക്തികളൊഴിച്ച് എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് സിപിഎം ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് ഒരു നിലപാടില്ലാത്തത് കൊണ്ടാണ് കോൺ​ഗ്രസിനെ ക്ഷണിക്കാത്തത്. കോൺ​ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. ഏക സിവിൽ കോഡിനെതിരെ നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനം. ഏക സിവില്‍കോഡിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.


ഏക സിവില്‍കോഡിനെതിരെ മുസ്ലിം സമുദായത്തിനകത്ത് ഒറ്റ മനസ്സാണ്. സിപിഎം അത് തിരിച്ചറിയുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നത് മുസ്ലിം ലീഗിന്റെ തീരുമാനമാണ്. ഇവിടെ ഒരു വിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിന്റെ ഭാഗമായി ഒരു വിശാലമായ കാല്‍വെപ്പാണ് തങ്ങള്‍ നടത്തിയത്. അതില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


ALSO READ: UCC: ഒരേ സമയം നിരവധി മതങ്ങളെ നീരസപ്പെടുത്തുന്നത് ഒരു സർക്കാരിനും നല്ലതല്ല, മോദി സർക്കാരിന് ഉപദേശം നല്‍കി ഗുലാം നബി ആസാദ്


ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലപാട് എടുക്കുന്ന ആരുമായും ചേര്‍ന്ന് പോകാനാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. അവിടെ പോയപ്പോള്‍ കണ്ട ചിത്രം പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇം​ഗ്ലണ്ടിലെ പള്ളികൾ വിൽക്കുകയാണെന്നും പബുകളാക്കി മാറ്റിയെന്നുമുള്ള പരാമര്‍ശങ്ങളെ അപലപിച്ച് പാസ്റ്റര്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.