തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. അശോകന് ഒരു വർഷം മുൻപ് സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമായി ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഇവരുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു.


മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണ് കണ്ടതെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകൾ പറഞ്ഞു. വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. പരിക്കേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


70 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് അശോകനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മകളുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.


സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി


ആലപ്പുഴ: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ചേര്‍ത്തലയിലാണ് സംഭവം.


ALSO READ: പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു


ആക്രമണത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ആരതിയെ ശ്യാംജിത്ത് ആക്രമിച്ചത്.


സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആരതിയെ ശ്യാംജിത്ത് വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. യുവതിയുടെ നില ​ഗുരുതരമാണ്. ആക്രമണത്തിനിടെ ശ്യാംജിത്തിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.