Crime News: പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

Telangana Crime News: മാതാപിതാക്കൾ ഉറപ്പിച്ച വിവാഹത്തിന് പെൺകുട്ടി സമ്മിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 11:53 AM IST
  • പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
  • ആക്രമണത്തിനിടെ അലേഖയ്ക്കൊപ്പമുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.
Crime News: പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

തെലങ്കാന: തെലങ്കാനയിലെ നിർമ്മൽ ജില്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. മാതാപിതാക്കൾ ഉറപ്പിച്ച വിവാഹത്തിന് പെൺകുട്ടി സമ്മിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അലഖ്യ എന്ന യുവതിയെയാണ് കാമുകൻ ജുക്രാന്തി ശ്രീകാന്ത് വെട്ടിക്കൊന്നത്. സഹോദരിക്കൊപ്പം തയ്യൽ സ്ഥാപനത്തിൽ നിന്നും വരുന്ന വഴിക്കാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്.

പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിനിടെ അലേഖയ്ക്കൊപ്പമുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. അലഖ്യയും ശ്രീകാന്തും ഏറെ നാളായി പ്രണയത്തിലാണ്. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതിനു പിന്നാലെ യുവാവിനെ ഒഴിവാക്കാനും യുവതി ആരംഭിച്ചു. ഈ പ്രകോപനമാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്. യുവാവിനായി തിരച്ചിൽ തുടരുന്നു. 

ALSO READ: കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 18 കിലോ കഞ്ചാവ്

ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടർക്ക് സസ്പെൻഷൻ

കൽപ്പറ്റയിൽ ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഡോ. ജോസ്റ്റിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇയാൾ സർവീസിൽ തുടരുകയായിരുന്നു.

പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ് എസ് എൽ സി വിദ്യാർഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതും സംബന്ധിച്ച് വാർത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെജിഎംഒഎ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News