തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ ഏറെ നേരം ലോറിയിൽ കുടുങ്ങി. തമിഴ്നാട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് റോഡ് പണിക്കായുള്ള ചല്ലി കയറ്റിവന്ന ടോറസ് ലോറികളാണ് അപകടത്തിൽപ്പെട്ടത്. ഒരു ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കരനെ രക്ഷപ്പെടുത്താൻ ലോറി നിർത്തിയിട്ട സമയത്ത് ഈ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്തത്. തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദ് (33) ആണ് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയത്. ചികിത്സയ്ക്കായി ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നെടുമങ്ങാട് സൂപ്പർ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു


തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവിൽ സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു. കോട്ടയത്ത് നിന്ന് പുനലൂർ പാലോട്  നെടുമങ്ങട് വഴി  തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ആണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 9:15 ഓടെ ആണ് സംഭവം. കൊല്ലങ്കാവ് മാടൻകാവ് സ്വദേശി ഷിജു (40) വാണ് മരണപ്പെട്ടത്. 


യുവാവിന്റെ രണ്ട് കാലിലും കെയ്യിലും ബസ് കയറി . ബസ് പുറകോട്ട് എടുത്താണ് ഇയാളെ പുറത്തെടുത്തത്. തിരുവനന്തപുരം ഡിപ്പോയിലെ RPK 125 ബസാണ് അപകടത്തിൽപ്പെട്ടത്.  ജ്യോതി ഡീസൽ മെക്കാനിക് വർക്ക് ഷോപ്പിലെ ജോലിക്കാരനാണ് ഷിജു. നെടുമങ്ങാട് നിന്ന് ആനാട്ടേക്ക് വന്ന കാറിനെ ബൈക്ക് മറികടന്നപ്പോഴാണ്  നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസിൽ തട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.


ALSO READ: തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം


തെറിച്ച് വീണ ബൈക്ക് കാറിൽ ഇടിച്ച ശേഷം 50 മീറ്ററോളം മുന്നോട്ട് പോയ ശേഷം റോഡരികിൽ പതിച്ചു. ബസിൽ  കുടിങ്ങിയ ആൾ 50 മീറ്റർ റോഡിലൂടെ നിരങ്ങി ആണ് നിന്നത്. നെടുമങ്ങാട് പോലീസും 108 ആമ്പുലൻസും സ്ഥലെത്തി പരുക്കേറ്റ ആളെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.