Newborn death: നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു
Newborn Baby Found Dead: വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോത്തൻകോട് മഞ്ഞമലയിൽ സുരിത - സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
ALSO READ: ഭർതൃവീട്ടിലെ മാനസിക പീഡനം, യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത് വിട്ട് ബന്ധുക്കൾ
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. അർധരാത്രി രണ്ട് മണിയോട് കൂടിയാണ് കുട്ടിയെ കാണാതായത്. പുറകുവശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.