Bear Attack: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ 58 കാരന് പരിക്ക്
പുലർച്ചെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികൾ ചേർന്ന് ലാലയെ ആക്രമിക്കുകയായിരുന്നു. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് കരടികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ രണ്ട് കരടികൾ ആക്രമിച്ചത്. പുലർച്ചെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികൾ ചേർന്ന് ലാലയെ ആക്രമിക്കുകയായിരുന്നു. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടികൾ അവിടെ നിന്നു പോയിരുന്നു. പരിക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമാണ്. അതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Stray Dog Attack: സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു
കോഴിക്കോട്: സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റതായി റിപ്പോർട്ട്. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്.
കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ ഓടിയെത്തിയ തെരുവ് നായ കാലില്‍ കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. മുറിവുകൾ കാര്യമായത് അല്ലാത്തതിനാൽ കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.