കണ്ണൂർ: വളപട്ടണത്തെ കവർച്ച കേസിൽ പ്രതിയെ കണ്ടെത്താൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണർ. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതി കഷണ്ടിയുള്ള ആളാണെന്ന് മനസ്സിലായത്. ദൃശ്യങ്ങൾക്കൊപ്പം തന്നെ വിരലടയാളവും പ്രതിയെ കണ്ടെത്താൻ സഹായകമായി.
കഴിഞ്ഞ മാസം 20നാണ് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 1 കോടി രൂപയും 300 പവൻ സ്വർണവും മോഷണം പോയത്. അഷ്റഫുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. ഇപ്പോഴിതാ കേസിൽ അഷ്റഫിന്റെ അയൽവാസി ലിജീഷിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മോഷണത്തിന് എത്തിയപ്പോൾ തെളിവ് നശിപ്പിക്കാനും ദൃശ്യങ്ങൾ പതിയാതിരിക്കാനും ലിജീഷ് സിസിടിവി തിരിച്ച് വച്ചു. എന്നാൽ അബദ്ധത്തിൽ ക്യാമറ തിരിച്ച് വച്ചത് മുറിയുടെ ഉള്ളിലേക്കായിരുന്നു. ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിനെ പ്രതിയുടെ അടുത്ത് എത്തിച്ചത്.
Read Also: അതിശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് 5 ജില്ലകളിൽ
തെളിവുകൾ ശേഖരിച്ച ശേഷം മൊഴി എടുക്കാനായി ലിജീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തു. വൈകിട്ട് വന്ന് തിരിച്ച് വാങ്ങിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ലിജീഷിനെ കസ്റ്റഡിയിലെടുത്തത്. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെ പ്രതിയുടെ വീട്ടിൽ നിന്നും 1.21 കോടി രൂപയും 267 പവൻ സ്വർണവും കണ്ടെടുത്തു.
സഞ്ചിയിലാക്കിയാണ് മോഷണവസ്തുക്കൾ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത്. പണം സൂക്ഷിച്ചിരുന്നതും ഇതേ സഞ്ചിയിലായിരുന്നു. അഷ്റഫിന്റെ വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ലിജീഷ് മോഷ്ണത്തിന് എത്തിയത്. 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മാസ്ക് ധരിച്ചാണ് എത്തിയത്. മോഷണശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ച് കളഞ്ഞു.
മോഷണം നടത്താനെത്തുമ്പോള്‍ ലോക്കർ ഉണ്ടെന്ന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോൾ ലോക്കറിന്‍റെ താക്കോൽ കണ്ടു. അങ്ങനെയാണ് ലോക്കർ തുറന്നുള്ള മോഷണം നടത്തിയത്. ലോക്കർ സ്വന്തമായി ഉണ്ടാക്കാൻ കഴിവുള്ള ആളാണ് പ്രതി. അതുകൊണ്ട് തന്നെ പ്രത്യേക രീതിയിൽ മാത്രം തുറക്കാവുന്ന ലോക്കർ എളുപ്പത്തിൽ തുറക്കാൻ ലിജിഷിന് സാധിച്ചു. വീട്ടുകാർ ഉറങ്ങിയതിനുശേഷമാണ് ആണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്ന് പ്രതി മൊഴി നൽകിയതായി കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍ പറഞ്ഞു.
Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി
മോഷണത്തിന് ശേഷം കവര്‍ച്ച നടത്താൻ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാൻ തിരിച്ചു വന്നെങ്കിലും കിട്ടിയിരുന്നില്ല. ഇത് പിന്നീട് പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു.അഷ്റഫിന്‍റെ വീടിന് പിന്നിലാണ് ലിജീഷിന്‍റെ വീട്. ഡോഗ് സ്ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്‍റെ വീടിന് സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു.
നഷ്ടമായ സ്വര്‍ണവും പണവും അതേ അളവിൽ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളിൽ പരിശോധന നടത്തി.
അതിനിടെ വളപട്ടണം കേസിലൂടെ ചുരുളഴിഞ്ഞത് സമാനമായ മറ്റൊരു കേസും കൂടിയാണ്. കഴിഞ്ഞ വർഷം കീച്ചേരിയിൽ മോഷണം നടത്തിയതും ലിജീഷ് ആണെന്ന് കണ്ടെത്തി. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.