Crime News: സ്വർണമുണ്ടെന്ന് കരുതി തട്ടിക്കൊണ്ടുപോയി; ഇല്ലെന്ന് കണ്ടതും വിട്ടയച്ചു; ഉമറിനെ കണ്ടെത്തി പോലീസ്
തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) ആണ് പൊലീസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) ആണ് പൊലീസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന വിവരം.
വിദേശത്തുനിന്നു വന്ന കാരിയറിൽ നിന്ന് 64 ഗ്രാം സ്വർണ്ണം വാങ്ങാനാണ് ഉമർ ഇന്നലെ വിമാനത്താവളത്തിലെത്തിയത്. എന്നാൽ സ്വർണ്ണം കൈപ്പറ്റാനായില്ല. സ്വർണ്ണമുണ്ടെന്ന ധാരണയിലായിരുന്നു പ്രതികൾ ഉമറിനെ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണം കിട്ടാതെ വന്നതോടെ ഉമറിനെ സംഘം വിട്ടയച്ചു. ഉമറിനെ വഞ്ചിയൂര്‍ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാജ്യാന്തര വിമാനത്താവളത്തിന്റെ ചാക്ക ടെര്‍മിനലിനു സമീപത്തെ റോഡില്‍നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉമറിനെ കാറുകളില്‍ പിന്തുടര്‍ന്ന സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളില്‍ ഒന്ന് വള്ളക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്ക് എതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.