Manmohan Singh Death: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

Seven Day National Mourning: ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Written by - Zee Malayalam News Desk | Last Updated : Dec 27, 2024, 07:49 AM IST
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
  • ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി
  • രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരും
Manmohan Singh Death: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച നടക്കും.

Also Read: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിംഗെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരതത്തിന്‍റെ ഏറ്റവും മഹത്തായ പുത്രന്‍മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി അനുശോചിച്ചു. തനിക്ക് ഉപദേശകനെയും വഴികാട്ടിയേയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധിയും മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും, പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച നേതാവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും അനുശോചിച്ചു.

വരുന്ന 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.  2025 ജനുവരി 3 മുതൽ പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മൻമോഹൻ സിംഗിനെ ഇന്നലെ 8 മണിയോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  രാത്രി 9.51 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Also Read: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരിൽ പ്രമുഖനായിരുന്നുവെങ്കിലും മൻമോഹൻ സിംഗ് രാഷ്ട്രീയത്തിലേക്ക് എത്തിയത് വളരെ  അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവായിരുന്നു ആ സുപ്രധാന തീരുമാനം എടുത്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്‌കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു ഇങ്ങനൊരു തീരുമാനം ഉടലെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News