തിരുവനന്തപുരം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് ആരോ​ഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ചിന് വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. പോളിയോ വാക്സിനേഷൻ നൽകുന്നതിന് തിരുവനന്തപുരം ജില്ലയിൽ 2,105 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആന്റണി രാജു എംഎൽഎ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ച് വയസിൽ താഴെയുള്ള 1370 കുട്ടികളാണ് തിരുവനന്തപുരം ജില്ലയിൽ ഉള്ളത്. അങ്കണവാടികൾ, ആരോ​ഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2027 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.


ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 29 മൊബൈൽ യൂണിറ്റുകൾ വഴിയും തുള്ളിമരുന്ന് വിതരണം ചെയ്യും. രാവിലെ എട്ട് മണിക്ക് ആരംഭിച്ച തുള്ളി മരുന്ന് വിതരണം ബൂത്തുകളിൽ വൈകിട്ട് അഞ്ച് മണിവരെയാണ് ഉണ്ടാകുക.


ALSO READ: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്ന് ഞായറാഴ്ച


ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ തുള്ളിമരുന്ന് നൽകും. രക്ഷാകർത്താക്കൾ നിർബന്ധമായും അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകണം. ഏതെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് നടത്തുന്ന പോളിയോ നിർമാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി തുള്ളിമരുന്ന് നൽകാൻ സാധിച്ചില്ലെങ്കിൽ മാർച്ച് നാല്, അഞ്ച് തിയതികളിൽ ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകണം.


പോളിയോ വാക്സിനേഷൻ നൽകേണ്ടതിൻ്റെ പ്രധാന്യം


പോളിയോ വ്യാപനം തടയൽ: പോളിയോ വൈറസിൻ്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗമാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്. പോളിയോ വാക്‌സിൻ ശുപാർശ ചെയ്യുന്ന ഡോസുകൾ നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


ആഗോളതലത്തിൽ പോളിയോ നിർമാർജ്ജനം: പോളിയോ പ്രതിരോധ കുത്തിവയ്പ്പ് കുഞ്ഞുങ്ങൾക്ക് നൽകുന്നതിലൂടെ ആ​ഗോല തലത്തിൽ പോളിയോ നിർമാർജ്ജനത്തിൽ നിങ്ങളും പങ്കാളിയാകുന്നു. പോളിയോ വാക്സിൻ വിതരണത്തിലൂടെ നിരവധി രാജ്യങ്ങൾ പോളിയോ നിർമാർജനം കൈവരിച്ചു. ആ​ഗോളതലത്തിൽ പോളിയോ നിർമാർജനം കൈവരിക്കുന്നതിന് തുടർ വാക്സിനേഷൻ ശ്രമങ്ങൾ പ്രധാനമാണ്.


പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളെയും സംരക്ഷിക്കുന്നു: പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തികളെ മാത്രമല്ല, വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾ അല്ലെങ്കിൽ ചില രോഗാവസ്ഥകളുള്ള വ്യക്തികൾ എന്നിവരെ സംരക്ഷിക്കുന്നതിനും പോളിയോ വാക്സിനേഷൻ സഹായിക്കുന്നു. ഭൂരിഭാ​ഗം ആളുകളും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുന്നതിലൂടെ പോളിയോ രോ​ഗം ഇല്ലാതാകുന്നു.


ALSO READ: മാർച്ച് 16-ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് ദിനം


മികച്ച ആരോ​ഗ്യം: പോളിയോയുടെ അനന്തരഫലങ്ങൾ ജീവതത്തെ ദുഷ്കരമാക്കും. ശുപാർശ ചെയ്യപ്പെടുന്ന അളവിൽ പോളിയോ വാക്സിനേഷനുകൾ നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ, ഈ രോ​ഗം വരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.


സാമ്പത്തിക നേട്ടങ്ങൾ: പോളിയോ രോ​ഗം വന്ന വ്യക്തികൾ കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവയിൽ സാമ്പത്തിക ഭാരം ഉണ്ടാകുന്നതിന് കാരണമാകും. ചികിത്സ, പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ സാമ്പത്തി ബാധ്യതയാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.