ഇന്ത്യയിൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതൽ തന്നെ ദേശീയ പ്രതിരോധ ദിനവും ആചരിക്കുന്നുണ്ട് . പ്രതിവർഷം അരലക്ഷം കുട്ടികൾക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയിൽ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു പോളിയോ വാക്സിൻറെ കടന്നു വരവ്. ഇന്ത്യയിൽ പോളിയോ വാക്സിൻ ആദ്യ ഡോസ് നൽകിയതും ഈ ദിവസം തന്നെയാണ്.
പോളിയോ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കുത്തിവയ്പ്പ് ദിനം ആരംഭിച്ചത് . രോഗത്തെ പൂർണമായും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട് . ഒരു
വാക്സിനേഷൻ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു എന്നതാണ് ഇത്തവണത്തെ വാക്സിനേഷൻ ദിനത്തിൻറെ സന്ദേശം. എഡ്വേർഡ് ജെന്നർ എന്ന പ്രീട്ടീഷ് ഡോക്ടറാണ് പ്രതിരോധ കുത്തിവെപ്പെന്ന ആശയത്തിന് പിന്നിൽ . വാക്സിനിയ എന്ന ലാറ്റിൽ പദത്തിൽ നിന്നാണ് വാക്സിനേഷൻ എന്ന വാക്ക് രൂപം കൊള്ളുന്നത് .
എന്തിന് വാക്സിൻ
മീസിൽസ്,മെനഞ്ചൈറ്റിസ്,ന്യുമോണിയ പോലുള്ള പല രോഗങ്ങൾക്കും രക്ഷനേടാനാണ് വാക്സിൻ ലഭ്യമാക്കുന്നത് . ഇവയിൽ പല രോഗങ്ങളും മരണത്തിന് കാരണമാകും . വാക്സിനേഷൻ വഴി വർഷം തോറും രണ്ട്-മൂന്ന് മില്യൺ ആളുകൾ മരണത്തിൽ നിന്ന് രക്ഷപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ .
പൾസ് പോളിയോ
കുട്ടികൾക്കായുള്ള ഏറ്റവും വലിയ പദ്ധതിയാണ് പൾസ് പോളിയോ വാക്സിൻ . ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടിൾക്കായാണ് രണ്ട് തുള്ളി വാക്സിൻ നൽകി വരുന്നത്. 2011 ജനുവരി 30ന് പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തത് . 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിച്ചിരുന്നു.
യൂണിവേഴ്സ്ൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം
കേന്ദ്ര ആരോഗ്യ കുടുംക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യൂണിവേഴ്സ്ൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചത് . 1978ൽ ആരംഭിച്ച പദ്ധതി 1989-90 കാലത്ത് പൂർത്തിയാക്കുന്ന രീതിയിലാണ് തയാറാക്കിയത് . ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിലൊന്നാണിത് .
മിഷൻ ഇന്ദ്രധനുസ്
2014-ലാണ് മിഷൻ ഇന്ദ്രധനുസ് ഇന്ത്യയിൽ ആരംഭിച്ചത്. എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും വളരെ വേഗത്തിൽ പ്രതിരോധ കുത്തിവയ്പ്പ നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം . രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി 201 ജില്ലകളെ ലക്ഷ്യമിട്ടാണ് പദ്ധതി .
ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുസ്
2017 ഒക്ടോബറിലാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത് . വാക്സിൻ സ്വീകരിക്കാത്ത ഓരോ കുഞ്ഞിനും ഗർഭിണിക്കും വാക്സിനേഷൻ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. പ്രത്യേക രൂപരേഖയും ഇതിനായി തയാറാക്കി .
ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുസ് 2.0
ഇമ്മ്യൂണൈസേഷൻ പൂർണമായും ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതിയാണിത് . 2019 ഡിസംബർ മുതല്‍ 2020 മാർച്ച് വരെയുള്ള കാലത്ത് വാക്സിൻ ലഭിക്കാത്ത കുട്ടികൾ,ഗർഭിണികൾ എന്നിവർക്ക് വാക്സിൻ ലഭ്യമാക്കുകയായിരുന്നു പദ്ധതി ലക്ഷ്യം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.