തിരുവനന്തപുരം: വെഞ്ഞാറമൂട് ഉദിമൂട്ടിൽ നാട്ടുകാർ  നൂറ്റാണ്ടുകളായി പൂജ നടത്തിവന്ന ആരാധനാലയമായ അപ്പൂപ്പൻ നട പൊളിച്ച് മാറ്റിയതായി പരാതി. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിക്ക് നൂറ്റിയമ്പതോളം പൊലിസുകാരുടെ കാവലിൽ നെടുമങ്ങാട് തഹസിൽ ദാരുടെ സാന്നിധ്യത്തിലാണ് ആരാധനാലയം പൊളിച്ച് നീക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരമ ശിവൻ്റെ പ്രതീകമായി  ആരാധന നടത്തിവന്ന വലിയ ശില കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി കടത്തിയതായി നാട്ടുകാർ പരാതിയിൽ പറയുന്നു. ഉദിമൂട്ടിൽ ചെറുതോടിൻ്റെ കരയിൽ അര സെൻ്റ് തോട്ടുപുറമ്പോക്കിൽ ആയിരുന്നു ആരാധനാലയം ഉണ്ടായിരുന്നതെന്നും അവിടെ ആരാധാന അനുവദിച്ച് കൊണ്ട്  നെല്ലനാട് പഞ്ചായത്ത് അധികൃതർ രേഖാമൂലം അനുവാദം തന്നിരുന്നതായും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.


ALSO READ: Judge Car: നീതി ലഭിക്കുന്നില്ല, ജഡ്ജിയുടെ കാർ തല്ലി തകർത്തു


പുറംപോക്ക് വസ്തുവിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയം മാറ്റണമെന്ന് ചൂണ്ടിക്കാട്ടി ചിലർ റവന്യൂ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് തർക്കം കോടതിൽ എത്തി. എന്നാൽ, അപ്പൂൻനട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 4.6 സെൻ്റ് സ്ഥലം തോട്ട് പുറംപോക്കായി ഉണ്ടെന്നും അതിൽ അര സെൻ്റ് സ്ഥലത്ത് മാത്രമാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത് എന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.


ആരാധനാലയത്തിൽ നിന്നും കടത്തിക്കൊണ്ട് പോയ ശിലയും മറ്റു പൂജാ വസ്തുക്കളും യഥാസ്ഥാനത്ത് തിരികെ സ്ഥാപിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ഇതേ സമയം റവന്യൂ വക ഭൂമിയിൽ ഉള്ള ആരധാനാലയം മാറ്റിത്തരണമെന്ന് അതിൻ്റെ ഭാരവാഹികളോട് പല തവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആരാധനാലയം പൊളിച്ച് മാറ്റിയതെന്നുമാണ് റവന്യൂ അധികൃതരുടെ വിശദീകരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.