തിരുവനന്തപുരം: ആർ.എസ്.എസിന്റെ ശാഖാ പ്രവർത്തനമാണ് ഗവർണർ‍ നടത്തുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. സർക്കാർ, ഗവർണറുമായി ഏറ്റുമുട്ടലിന് ആലോചിച്ചിട്ടില്ല. ആവശ്യമുള്ള പരിഗണനയാണ് സർക്കാർ നൽകുന്നത്. രാജ്ഭവനിൽ  ആർ.എസ്.എസിന്റെ ഓഫീസ് തുടങ്ങാനുള്ള ശ്രമമാണ് ഗവർണർക്കെന്നും എകെ ബാലൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരിനെയും മുഖ്യമന്ത്രിയെയും ഗവർണർ അതിരൂക്ഷമായ ഭഷയിൽ വിമർശിക്കുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് സിപിഎമ്മും. രാജ്ഭവനിൽ ആർ.എസ്.എസിൻറെ ഓഫീസ് തുടങ്ങാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ പറഞ്ഞു. ബി.ജെ.പി കൊലയാളിയുടെ ഭാര്യയെ മാദണ്ഡങ്ങൾ മറികടന്ന് സെനറ്റ് അംഗമാക്കി.


യൂണിവേഴ്സിറ്റി ഏകകണ്ഠേന നൽകിയ പേരുകൾ മറികടന്നാണ് ഇത് ചെയ്തത്. എവിടെ നിന്നാണ് ​ഗവർണർക്ക് നിർദേശിക്കാനുള്ള പേരുകൾ ലഭിക്കുന്നത് എന്നത് വലിയ പ്രശ്നമാണ്. ആർ.എസ്.എസിന്റെ ഓഫീസുകൾ നൽകുന്ന പേരുകൾ സ്വീകരിക്കാൻ ​ഗവർണർക്ക് എങ്ങനെ തോന്നി. മുഖ്യമന്ത്രിയെ ഏതു തരത്തിലും അപമാനിക്കാനാണ് ഗവർണർ  ശ്രമിക്കുന്നത്.


തരം തണലിൻറെ എവറസ്റ്റ് കോടുമുടി കയറിയിരിക്കുകയാണ് അദ്ദേഹം. ഭരണഘടനാപരമായി ഗവർണർ ചെയ്യുന്ന എല്ലാ കര്യങ്ങൾക്കും പരിപൂർണ്ണ പിന്തുണ ഉണ്ടാകും. എന്നാൽ ഭരണഘടയ്ക്ക് അപ്പുറം പറക്കാൻ അനുവദിക്കില്ല. കണ്ണൂർ വിസി നിയമനം നടത്തിയത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നാണ് ഗവർണർ പറയുന്നതെങ്കിൽ പിന്നെ എങ്ങനെ അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കാൻ കഴിയുമെന്നും എകെ ബാലൻ ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.