Dulquer Salmaan: 'ഭാര്യാഭർത്താക്കന്മാരിൽ നിന്ന് മറിയത്തിന്റെ മാതാപിതാക്കൾ വരെ'; അമാലിന് വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍

Dulquer Salmaan: 'കോർത്തുപിടിക്കാൻ നിന്റെ കരങ്ങളുള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'

 

  • Dec 22, 2024, 18:16 PM IST

ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും തങ്ങളുടെ 13 വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്

1 /5

ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും തങ്ങളുടെ 13 വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  

2 /5

'പരസ്‌പരം ഭാര്യാഭർത്താക്കന്മാരെന്ന് വിളിക്കുന്നത് ശീലമാക്കാൻ ശ്രമിച്ചതുമുതൽ ഇപ്പോൾ മറിയത്തിന്റെ പപ്പയെന്നും മമ്മയെന്നും വിളിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നു. ഒരുപാട് മുന്നോട്ടുപോയി' 

3 /5

'ഞാൻ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന റോഡുകളോട് തികച്ചും സാമ്യമുള്ളതാണ് ജീവിതം. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും, ചിലപ്പോൾ സ്പീഡ് ബ്രേക്കറുകളും കുഴികളുമുണ്ടാവും. എന്നാൽ അവ മികച്ച സമയങ്ങളിൽ ഏറ്റവും മികച്ച കാഴ്‌ചകൾ സമ്മാനിക്കും'   

4 /5

'കോർത്തുപിടിക്കാൻ നിന്റെ കരങ്ങളുള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതകാലമത്രയും മിസ്റ്റർ&മിസിസ് ആയിരിക്കാം. 13-ാം വാർഷികാശംസകൾ. ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.'

5 /5

2011 ഡിസംബർ 22-നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാൽ ആർക്കിടെക്റ്റ് ആണ്. 2017 മേയ് അഞ്ചിന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്റെ പേര്.  

You May Like

Sponsored by Taboola