Elephant: റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം; കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിൽ നിന്ന് കണ്ടെത്തിയ ആനയുടേത്
Elephant body recovered: കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിൽ നിന്ന് കണ്ടെത്തിയ ആനയുടേതാണെന്ന് സ്ഥിരീകരിച്ചു. മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്.
തൃശൂർ: മുള്ളൂർക്കരയിൽ വാഴക്കോട് കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് ഒത്ത നടുവിലാണ് ആനയുടെ അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പ് മുറിച്ചു മാറ്റിയനിലയിലാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മച്ചാട് റേയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.
ആനക്കൊമ്പ് വേട്ടയാണോയെന്ന സംശയത്തിലാണ് വനം വകുപ്പ്. അതേസമയം ഒളിവിലുള്ള റബ്ബര്‍ തോട്ടം ഉടമ റോയിക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശ്ശൂര്‍ മുള്ളൂർക്കര - പ്ലാഴി സംസ്ഥാന പാതയില്‍ വാഴക്കോടുള്ള റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. പരിശോധനയിൽ ആനയുടെ അസ്ഥികൂടം കണ്ടെത്തി. ആനയുടെ ജഡത്തിന് രണ്ട് മാസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. പുറത്തെടുത്ത ജഡത്തിലെ ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയിലാണ്.
ഇതിനിടെ കോടനാട് നിന്നും വനം വകുപ്പ് ഒരു ആനക്കൊമ്പ് പിടികൂടി. ഈ ആനക്കൊമ്പ് വാഴക്കോട് കുഴിച്ചുമൂടിയ ആനയുടേതെന്ന് വനം വകുപ്പ് നിഗമനത്തിലെത്തിയിട്ടുണ്ട്. മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. അതിനിടെ ഡി.എഫ്.ഒ, വെറ്റിനറി വിഭാഗം, കോടനാട് നിന്നുള്ള വനംവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി.
ജഡത്തിന്‍റെ പോസ്റ്റ് മോര്‍ട്ടം, രാസ പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. അതേസമയം ഒളിവിലുള്ള സ്ഥലമുടമ റോയിക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...