തൃശൂര്‍ :  ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു. രാമൂസ് ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് സെപ്റ്റംബർ 21 രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരിൽ നിന്ന് അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചു. എ ടി എം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും തീ പിടുത്തത്തില്‍  കത്തി നശിച്ചു. എടിഎം മെഷീനിലേക്ക് തീ പടരാതിരുന്നതിനാല്‍ മെഷിന് കേടുപാടുകള്‍ സംഭവിച്ചില്ല.


ALSO READ : Guruvayur Mega Thiruvathirakali : ആയിരങ്ങൾ അണിനിരന്ന് ഗുരുവായൂരിൽ മെഗാ തിരുവാതിരക്കളി

ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരുന്നതിന്നാൽ വൻ ദുരന്തം ഒഴിവായി. ഒല്ലൂർ എസ് എച്ച് ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.