Guruvayur Mega Thiruvathirakali : ആയിരങ്ങൾ അണിനിരന്ന് ഗുരുവായൂരിൽ മെഗാ തിരുവാതിരക്കളി

ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തിരുവാതിര. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 02:32 PM IST
  • ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തിരുവാതിര.
  • നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലി.
  • തുടർന്ന് കാണികൾക്ക് ആവേശകരമായി വനിതകളുടെ തിരുവാതിരക്കളിയും അരങ്ങേറി
Guruvayur Mega Thiruvathirakali : ആയിരങ്ങൾ അണിനിരന്ന് ഗുരുവായൂരിൽ മെഗാ തിരുവാതിരക്കളി

തൃശൂർ : ഗുരുവായൂർ നഗരസഭ വനിതാ കൗൺസിലർമാരും കുടുംബശ്രീക്കാരും നഗരസഭ ജീവനക്കാരും ഉൾപ്പെടെ ആയിരത്തോളം വനിതകൾ ചുവടുവെച്ച മെഗാ തിരുവാതിരക്കളി ശ്രദ്ധേയമായി. ഗുരുവായൂർ നഗരസഭയുടെ ശുചിത്വ സന്ദേശവുമായി ഗുരുവായുർ ശ്രീകൃഷ്ണ സ്കൂൾ മൈതാനിയിൽ ആയിരുന്നു തിരുവാതിര അരങ്ങേറിയത്. ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തിരുവാതിര. 

നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കാണികൾക്ക് ആവേശകരമായി വനിതകളുടെ തിരുവാതിരക്കളിയും അരങ്ങേറി. ശുചിത്വ സന്ദേശവുമായി കിഴക്കേ നടയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ  വർണ്ണാഭമായ റാലി ഗ്രൗണ്ടിൽ സമാപിച്ച ശേഷമായിരുന്നു തിരുവാതിരക്കളി.

നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്‍റെ ഭാഗമായി സംഘടിപ്പിച്ച  പ്രവര്‍ത്തനങ്ങളെല്ലാം വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും പുതുമകൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു.  കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു.   

വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്,ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, സ്ഥിരം സമിതി ചെയർമാൻമാർ,   നഗരസഭ ജീവനക്കാര്‍, പൗരപ്രമുഖര്‍, പൊതുജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങി മൂവായിരത്തിലധികം പേർ മെഗാറാലിയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News