Thrissur Crime: തൃശൂരിൽ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
2019ലെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിത്തിരിക്കുന്നത്. 50,000 രൂപ പ്രതി പിഴ നൽകണം. ഇത് അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
തൃശൂര്‍: 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44കാരന് ശിക്ഷ വിധിച്ച് കോടതി. 10 വര്‍ഷം തടവിനും 50,000 രൂപ പിഴയുമാണ് ശിക്ഷ. കോടശേരി സ്വദേശി സുകുമാരനെയാണ് 10 വർഷം കഠിനതടവിന് ശിക്ഷവിധിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി പോലീസാണ് കേസ് ചാര്‍ജ് ചെയ്തത്. പ്രതി കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും 18 രേഖകളുമാണ് തെളിവായി ഹാജരാക്കിയത്. പ്രതിഭാഗത്ത് നിന്നും രണ്ട് സാക്ഷികളെയും ഒരു രേഖയുമാണ് ഹാജരാക്കിയത്.
ചാലക്കുടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി.കെ. അരുണ്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. തുടർന്ന് കേസില്‍ തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി.ആര്‍. ഉഷ, സന്ധ്യാദേവി പി.എം. എന്നിവർ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാലയാണ് ഹാജരായത്.
Also Read: Kuwait News: നിരോധിത പ്രദേശത്ത് കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ച 2 പ്രവാസികൾ പിടിയിൽ
സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്‌സണ്‍ ഓഫീസറുമായ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. പിഴ സംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.