Student Death: തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥി മാലിന്യക്കുഴിയിൽ വീണ് മരിച്ചു
School Student Death: തൃശൂർ കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്. കൊട്ടേക്കാട് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ: നാലാം ക്ലാസ് വിദ്യാർഥിയെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്. കൊട്ടേക്കാട് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നത്തുപീടിക സെന്ററിൽ സ്വകാര്യ കമ്പനിയുടെ മാലിന്യക്കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. മഴ പെയ്തതിനെ തുടർന്ന് മാലിന്യക്കുഴിയിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊട്ടേക്കാട് സെന്റ് മേരീസ് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു ജോൺ പോൾ.
ഇടുക്കിയിൽ പത്ത് വയസുകാരൻ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ
ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ പത്ത് വയസുകാരനെ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.