തൃശൂർ: പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ തൃശൂർ അതിരൂപതയുടെ മുഖപത്രം 'കത്തോലിക്കാ സഭ'യിലെ ലേഖനം തള്ളി അതിരൂപത. ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഫാ. സിംസൺ സി.എസ് അറിയിച്ചു. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നതെന്നാണ് വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കത്തോലിക്കാ സഭയിൽ വന്ന ലേഖനം പ്രതിപക്ഷ പാർട്ടികൾ സുരേഷ് ഗോപിക്കും ബിജെപിയും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് തൃശൂർ അതിരൂപത നിലപാട് മയപ്പെടുത്തി രം​ഗത്തെത്തിയത്. കത്തോലിക്കാ സഭയിൽ വന്ന ലേഖനവും പരാമർശങ്ങളും സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് അതിരൂപതയുടെ വിശദീകരണം.


അതിരൂപതയ്ക്ക് കീഴിൽ നിരവധി സംഘടനകൾ ഉണ്ട്. രാഷ്ട്രീയകാര്യ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നിലപാടാണ് പത്രത്തിൽ പ്രതിഫലിച്ചതെന്നാണ് വിശദീകരണം. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും ഈ സംഘടനയാണെന്നും അതിരൂപത വ്യക്തമാക്കുന്നു.


മണിപ്പൂർ മറക്കില്ല; സുരേഷ് ഗോപിയെയും മോദിയെയും ബിജെപിയെയും വിമർശിച്ച് തൃശൂർ അതിരൂപത


തൃശൂ‍‍ർ: പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും സുരേഷ് ​ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ ഒര്‍മ്മിപ്പിച്ചു. നവംബര്‍ മാസത്തെ ലക്കത്തിലെ 'മറക്കില്ല മണിപ്പൂര്‍' എന്ന എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത രംഗത്തെത്തിയിരിക്കുന്നത്. 


മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നാണ് പ്രധാന വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ​ഗോപിക്ക് നേരെയുള്ള പരിഹാസം.


''മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട് '' എന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയേയും  ഓര്‍ത്തെടുത്ത് ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യവും സുരേഷ് ഗോപിയോട് ലേഖനത്തിലൂടെ ചോദിക്കുന്നു.


മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പൂരിനെ ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. ഇലക്ഷന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.