January Grah Gochar 2025 Dates: വേദ ജ്യോതിഷമനുസരിച്ച് ജനുവരിയിൽ 4 ശക്തമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
January 2025 Planetary Transit Dates: പുതിയ വർഷം അതായത് 2025 വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം.
January 2025 Planetary Transit Dates: പുതിയ വർഷം അതായത് 2025 വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. വർഷത്തിലെ ആദ്യ മാസമായ ജനുവരി മാസം ജ്യോതിഷപരമായി വളരെ പ്രത്യേകതയുള്ള മാസമാണ്.
ജനുവരിയിൽ ശക്തവും ശുഭകരവുമായ നിരവധി ഗ്രഹങ്ങൾ സംക്രമിക്കും. അതിൻ്റെ ഫലമായി എല്ലാ രാശികൾക്കും പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും
ജനുവരിയിൽ 4 ഗ്രഹങ്ങൾ സംക്രമിക്കും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ്റെ സംക്രമണത്തോടെ ഇത് ആരംഭിക്കും. ബുധൻ വൃശ്ചികത്തിൽ നിന്നും ജനുവരി നാലിന് ധനു രാശിയിൽ പ്രവേശിക്കും. ഇവിടെ 20 ദിവസം തുടർന്ന ശേഷം ജനുവരി 24ന് മകര രാശിയിൽ പ്രവേശിക്കും
രണ്ടാമത് സംക്രമിക്കാൻ പോകുന്ന ഗ്രഹം സൂര്യനാണ്. സൂര്യൻ ജനുവരി 14ന് അതായത് മകര സംക്രാന്തി നാളിൽ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് പ്രവേശിക്കും. ഇതോടെ പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിക്കും
മൂന്നാമത്തെ പ്രധാന സംക്രമണം ചൊവ്വയുടേതാണ്. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ ജനുവരി 21 ന് മിഥുന രാശിയിൽ പ്രവേശിക്കും. സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിപനായ ശുക്രൻ 2025 ജനുവരി 28 ന് കുംഭം രാശിയിൽ നിന്ന് മാറി മീന രാശിയിൽ നീങ്ങും
2025 ജനുവരിയിലെ അവസാനത്തേയും നാലാമത്തെയും സംക്രമണം ശുക്രനാണ്. സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിപനായ ശുക്രൻ ജനുവരി 28 ന് കുംഭം രാശിയിൽ നിന്നും മീന രാശിയിലേക്ക് നീങ്ങും
കുംഭം (Aquarius): ജനുവരിയിൽ നാല് പ്രധാന ഗ്രഹങ്ങളുടെ സംക്രമം ഇവർക്ക് നേട്ടങ്ങൾ നൽകും. ഇവർക്ക് പുതുവർഷത്തിൻ്റെ ആദ്യ മാസം മുതൽ തന്നെ നേട്ടങ്ങളുടെ ചാകര ആയിരിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, ആഡംബര വസ്തുക്കൾ വാങ്ങും, സന്തോഷവും ആസ്വദിക്കും
തുലാം (Libra): ഇവർക്കും ജനുവരിയിൽ വലിയ നേട്ടങ്ങൾ ലഭിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് വിജയം, സ്വന്തമായി ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും. പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള പദ്ധതി ജനുവരിയിൽ നടക്കും
മേടം (Aries): പുതുവർഷത്തിൻ്റെ ആദ്യ മാസം ഇവർക്ക് ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി മികച്ചതായിരിക്കും, അതിൽ ബോസ് സന്തുഷ്ടനാകും, ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചന നടക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)