Horoscope 2022: പുതുവർഷം അതായത് 2022 ആരംഭിച്ചു. ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെ കൊണ്ടാണ് ആളുകൾ പുതുവർഷത്തെ വരവേറ്റത്.  ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുഭകാലം വരുന്നത് ഗ്രഹങ്ങളുടെ നല്ല സംയോജനമുണ്ടാകുമ്പോഴാണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ശുഭകരമായ യോഗം ഒരു വ്യക്തിയുടെ വിധി മാറ്റുന്നുവെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കും പറഞ്ഞാൽ 2022-ൽ ചില പ്രത്യേക മംഗളകരമായ യോഗകൾ ഉണ്ടാകുന്നുണ്ട്. ഈ ശുഭ യോഗങ്ങൾ മൂലം ചില വ്യക്തികളുടെ ഭാഗ്യം അവരെ പിന്തുണയ്ക്കും. അത് പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കപ്പെടും. 2022ൽ ഏത് ശുഭകരമായ യോഗങ്ങളാണ് രൂപപ്പെടാൻ പോകുന്നതെന്ന് നമുക്ക് നോക്കാം... 


Also Read: Libra Horoscope 2022: 2022 ൽ ഈ രാശിക്കാർ ബന്ധങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം, ജീവിതം മോശമായേക്കാം!


ബുദ്ധാദിത്യയോഗം


2022 മധ്യത്തിൽ സൂര്യന്റെയും ബുധന്റെയും സംയോജനം മൂലം ബുദ്ധാദിത്യയോഗം രൂപപ്പെടും. 2022 ഏപ്രിൽ 8 മുതൽ ഏപ്രിൽ 25 വരെയാണ് ഈ യോഗം.  സൂര്യനും ബുധനും ഏതെങ്കിലും രാശിയില്‍ കണ്ടുമുട്ടുമ്പോള്‍ ബുദ്ധാദിത്യയോഗം ഉണ്ടാകുന്നുവെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.  ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ യോഗത്താൽ ബുധൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ ബാധിച്ചവർക്ക് പരമാവധി ഗുണം ലഭിക്കും.


ശശായോഗം


2022 ഏപ്രിൽ മുതൽ 2022 ജൂലൈ 12 വരെയാണ് ശശായോഗം രൂപപ്പെടുന്നത്. ജാതകത്തിൽ ശനിയുടെ പ്രത്യേക സ്ഥാനം സൃഷ്ടിക്കപ്പെടുമ്പോൾ ശശായോഗം രൂപപ്പെടുന്നു. ഈ യോഗം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ്. ഈ യോഗത്താൽ വർഷം മുഴുവനും മിക്കവാറും എല്ലാ രാശിക്കാർക്കും ശനി ഒരു ശുഭയോഗമാണെന്ന് തെളിയിക്കും.


Also Read: Horoscope 2022: ഈ രാശിക്കാർക്ക് വർഷം മുഴുവനും ധനവർഷം, 2022-ൽ സമ്പന്നരാകും ഒപ്പം ലക്ഷ്മി-ഗണേശന്റെ അനുഗ്രഹവും


രുചക് യോഗം


2022 ഫെബ്രുവരി 26 മുതൽ 2022 ഏപ്രിൽ 7 വരെയാണ് രുചക് യോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ചൊവ്വ സ്വന്തം രാശിയിൽ ഉയർന്നിരിക്കുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗത്തിന്റെ ഫലം ചൊവ്വ ബാധിച്ച ആളുകൾക്ക് കൂടുതൽ ഗുണം ചെയ്യും.


ഗുരു-മംഗള യോഗം


ജ്യോതിഷത്തിൽ ഏറ്റവും ഗുണകരമായ യോഗമായാണ് ഈ യോഗത്തെ കണക്കാക്കുന്നത്. ചൊവ്വയും വ്യാഴവും സംയോജിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. 2022 മെയ് മാസത്തിലെ മീനരാശിയിൽ ഈ യോഗമുണ്ടാകും. മീനം രാശിക്കാർക്ക് ഈ യോഗത്തിന്റെ രൂപീകരണം മൂലം കൂടുതൽ നേട്ടങ്ങൾ ലഭിക്കും. ഇതുകൂടാതെ ഈ യോഗത്തിന്റെ സ്വാധീനത്താൽ ജീവിതത്തിൽ അഭിവൃദ്ധി, തൊഴിൽ പുരോഗതി, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയും ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.