Animals and Vastu: ഭാഗ്യം നല്‍കും ഈ 5 മൃഗങ്ങള്‍!! ഇവയെ വളര്‍ത്തുന്നത് സന്തോഷവും സമാധാനവും നല്‍കും
Animals and Vastu: നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് വൈബുകളെ ഉന്മൂലനം ചെയ്തുകൊണ്ട് വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. അങ്ങനെ വാസ്തു ദോഷം മൂലം സംഭവിക്കാവുന്ന പ്രശ്നങ്ങളെ വ്യതി ചലിപ്പിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും
Animals and Vastu: നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് വൈബുകളെ ഉന്മൂലനം ചെയ്തുകൊണ്ട് വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. അങ്ങനെ വാസ്തു ദോഷം മൂലം സംഭവിക്കാവുന്ന പ്രശ്നങ്ങളെ വ്യതി ചലിപ്പിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. മരങ്ങളും ചെടികളും കൂടാതെ വീടിനുള്ളിൽ പോസിറ്റീവ് എനർജി പുറപ്പെടുവിക്കാന്‍ സഹായിയ്ക്കുന്ന ചില മൃഗങ്ങളെക്കുറിച്ച് അറിയാം......
നായകള്‍
നായകളെ വളര്‍ത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നായ ഭൈരവന്‍റെ സേവകനാണെന്നാണ് പുരാണത്തില്‍ പറയുന്നത്. നായയെ വളർത്തിയാൽആ വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുമെന്നാണ് വിശ്വാസം. കൂടാതെ, പണത്തിന്‍റെ വരവിനുള്ള വഴിയും തുറക്കുന്നു. നായ വീട്ടിലുള്ളത് കുടുംബാംഗങ്ങളുടെമേല്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധിയെ തടുക്കുമെന്നും പറയപ്പെടുന്നു.
Also Read: Obesity and Astrology: അമിത ശരീരഭാരത്തിന് കാരണം ഈ 2 ഗ്രഹങ്ങള്‍ !! ഈ ഉപായങ്ങള്‍ പൊണ്ണത്തടി മറികടക്കാന്‍ സഹായകം
മത്സ്യം
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ മത്സ്യം വളര്‍ത്തുന്നത് ഐശ്വര്യമാണ്. മത്സ്യം വളർത്തിയാൽ വീട്ടിലെ ദാരിദ്ര്യം മാറും. അതോടൊപ്പം വീട്ടിൽ പോസിറ്റീവ് എനർജിയും ഉണ്ടാകും. അക്വേറിയത്തിൽ സ്വർണ്ണ നിറമുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൂടാതെ അക്വേറിയത്തിൽ സൂക്ഷിക്കുന്ന കറുത്ത മത്സ്യം കുടുംബത്തിന് നേര്‍ക്ക് വരാനിരിയ്ക്കുന്ന പ്രതിസന്ധി ഒഴിവാക്കുമെന്നും പറയപ്പെടുന്നു.
കുതിര
വാസ്തു ശാസ്ത്ര പ്രകാരം കുതിരയെ വളര്‍ത്തുന്നത് വളരെ ഭാഗ്യമാണ്. കുതിര വളരെ ശക്തിശാലിയും ബുദ്ധിശക്തിയുമുള്ള മൃഗമാണ്. കുതിരയെ വളര്‍ത്താന്‍ സാധ്യമല്ലെങ്കിൽ, കുറഞ്ഞത് ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ വീടുകളില്‍ സ്ഥാപിക്കാം. ഇത് ഏറെ ശുഭാമാണ്.
ആമ
വാസ്തു ശാസ്ത്ര പ്രകാരം ആമ ശുഭ സൂചകമാണ്. ആമയെ വളര്‍ത്തുന്നത് ഭാഗ്യമാണ്. ആമ വീട്ടിലുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശുഭമായി നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ആമയെ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മിദേവി പ്രസാദിക്കും.
മുയൽ
വാസ്തു ശാസ്ത്രത്തിൽ, മുയലിനെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ശാന്തതയുടെയും പ്രതീകമായി കണക്കാക്കുന്നു. മുയലിനെ വളർത്തുന്നതിലൂടെ വീടിന്‍റെ നെഗറ്റീവ് എനർജി ഇല്ലാതാകുന്നു. മുയലിനെ വളര്‍ത്തിയാല്‍ വീട്ടിൽ സന്തോഷം നിലനിൽക്കും.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...