5 important things for Home Vastu: മഹാഭാരതത്തിൽ, ശ്രീകൃഷ്ണ ഭഗവാൻ യുധിഷ്ടിരന് നിരവധി അറിവുകൾ പകര്‍ന്നു നൽകിയിരുന്നു, ഇത് അദ്ദേഹത്തെ ഒരു വിജയിയും അറിവുള്ള വ്യക്തിയുമാക്കി മാറ്റുന്നതിന് പ്രയോജനപ്രദമായി. അതിലൊന്നാണ് ശ്രീകൃഷ്ണ ഭഗവാൻ യുധിഷ്ഠിരന് നൽകിയ വാസ്തു വിജ്ഞാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Astrology Tips for Tuesday: ചൊവ്വാഴ്ച അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങുന്നത് കഷ്ടകാലം വരുത്തിവയ്ക്കും 

ശ്രീകൃഷ്ണ ഭഗവാന് വാസ്തു ശാസ്ത്രത്തെക്കുറിച്ച് ധാരാളം അറിവുണ്ടായിരുന്നു എന്നാണ് പുരാണത്തില്‍ പറയുന്നത്. മഹാഭാരത യുദ്ധ സമയത്ത്, ശ്രീകൃഷ്ണൻ യുധിഷ്ടിരനോട് യുദ്ധ നയങ്ങളെക്കുറിച്ച് മാത്രമല്ല, വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും നൽകുന്ന ചില കാര്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചിരുന്നു. അതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടിൽ സൂക്ഷിച്ചാൽ, പോസിറ്റീവ് എനർജി പകരുക മാത്രമല്ല, പരിസ്ഥിതിയെ മുഴുവൻ സന്തോഷത്തോടെ നിലനിർത്തുകയും ചെയ്യും. വാസ്തു പ്രകാരം വീട്ടിൽ സൂക്ഷിക്കാവുന്ന സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.  


Also Read:  Amazon Update: ഇനിമുതല്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 2000 രൂപ നോട്ടുകൾ സ്വീകരിയ്ക്കില്ല 

ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം 


ഭഗവാൻ ശ്രീകൃഷ്ണന്‍ പറയുന്നതനുസരിച്ച് ധൂപം, വിളക്ക്, പൂക്കൾ, സുഗന്ധം, നൈവേദ്യം എന്നിവ വീട്ടിൽ സൂക്ഷിക്കുന്നത് ആവശ്യവും ഐശ്വര്യവുമാണ്. ഒരാൾ ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ, ആ വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകും. കൂടാതെ കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷവുമുണ്ടാകും.  ഒരാൾ വീട്ടിൽ എപ്പോഴും ചന്ദനം സൂക്ഷിക്കുന്നത് ഏറെ ഗുണകരമാണ്.  


നെയ്യ് വിളക്ക് കത്തിക്കുക


വീട്ടിൽ നെയ്യ് ഉപയോഗിച്ചായിരിക്കണം വിളക്ക് കത്തിയ്ക്കേണ്ടത് എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു. വീട്ടിൽ ഒരിക്കലും നെയ്യ് തീരാനും അനുവദിക്കരുത്. അതുകൂടാതെ, വീട്ടില്‍ തേൻ ഉണ്ടായിരിക്കുന്നതും പ്രധാനമാണ്, കാരണം തേൻ ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പൂജാവേളയില്‍ ഇത് ഉപയോഗിക്കുന്നത്. 


ദിശ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്


വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ എപ്പോഴും വെള്ളം വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കണം. ഈ ദിശ ദേവീ ദേവതകളുടെ ദിശയായി കണക്കാക്കപ്പെടുന്നു. ഈ കാര്യം മനസ്സിൽ വെച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. 
 
സരസ്വതി മാതാവിന്‍റെ പ്രതിമ


ഹിന്ദു മതത്തിൽ അമ്മ സരസ്വതിയെ അറിവിന്‍റെ ദേവത എന്നാണ് വിളിക്കുന്നത്. ദേവിയുടെ പ്രതിമ വീട്ടിൽ സൂക്ഷിക്കുന്നത് ബുദ്ധിയും അറിവും വികസിപ്പിക്കുന്നു. അതുകൊണ്ട് ശ്രീകൃഷ്ണൻ സരസ്വതി ദേവിയുടെ പ്രതിമ  വീട്ടിൽ സൂക്ഷിക്കാൻ ഉപദേശിച്ചു. സരസ്വതി മാതാവിന്‍റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ഒരു വ്യക്തിയുടെ ബുദ്ധിശക്തി വികസിപ്പിക്കുകയും തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്‌. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.