Amazon Update: പ്രമുഖ ഓൺലൈൻ റീട്ടെയിലർ പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ അതായത്, സെപ്റ്റംബർ 19, 2023 മുതല്‍ ആമസോണില്‍ ക്യാഷ് ഓൺ ഡെലിവറിയ്ക്ക് (Cash on Delivery - COD) 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല.
Also Read: Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി
ആമസോണ്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിയ്ക്കുന്നത് അവസാനിപ്പിച്ചു എങ്കിലും നിങ്ങളുടെ ഉൽപ്പന്നം ഒരു മൂന്നാം കക്ഷി കൊറിയർ പങ്കാളി വഴിയാണ് ഡെലിവറി ചെയ്യുന്നതെങ്കിൽ, ഇത് ആ സ്ഥാപനത്തിന്‍റെ സ്വന്തം നയങ്ങൾ അനുസരിച്ചായിരിയ്ക്കും എന്നും ആമസോണ്‍ വ്യക്തമാക്കുന്നു. 2023 മെയ് 19ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമാണ് ആമസോണ്‍ ഈ നടപടി കൈക്കൊണ്ടിരിയ്ക്കുന്നത് എന്നും കമ്പനി പറയുന്നു.
Also Read: Women Reservation Bill: വനിതാ സംവരണ ബില്‍ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വരുത്തുക വന്‍ മാറ്റങ്ങള്‍
രാജ്യത്ത് പ്രചാരത്തി ലിരുന്ന 2,000 രൂപ നോട്ടുകൾ മെയ് 19 നാണ് ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രചാരത്തിൽനിന്ന് പിന്‍വലിയ്ക്കുന്നത്. എന്നിരുന്നാലും ഈ നോട്ടുകള്‍ ഇപ്പോഴും നിയമപരമായ പണമായി സ്വീകരിക്കും. 2000 രൂപ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യുന്നത് RBI യുടെ നിര്‍ദ്ദേശം പുറത്തുവരുന്നതിനും മാസങ്ങള്‍ക്ക് മുന്‍പേ ബാങ്കുകള്‍ അവസാനിപ്പിച്ചിരുന്നു.
ആർബിഐ നിര്‍ദ്ദേശം അനുസരിച്ച് 2023 സെപ്റ്റംബർ 30 വരെ ആളുകൾക്ക് 2000 രൂപ നോട്ടുകൾ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനും അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റുവാനും സാധിക്കും.
2016 നവംബറിൽ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച അവസരത്തിലാണ് 2000 രൂപ മൂല്യമുള്ള നോട്ട് RBI അവതരിപ്പിച്ചത്. നോട്ടുനിരോധനത്തെത്തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥയില്‍ അടിയന്തിരമായി ഉണ്ടായ പണത്തിന്‍റെ ആവശ്യം വേഗത്തിൽ പരിഹരിക്കാൻ ഇതുമൂലം സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...