Vastu Tips for Kitchen: അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിയ്ക്കണം
പുതിയ വീട് പണിയുന്ന സമയത്തും പുതുക്കി മോടി പിടിപ്പിയ്ക്കുന്ന അവസരത്തിലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് വാസ്തു ശാസ്ത്രം. വാസ്തു അടിസ്ഥാനമാക്കിയുള്ള ഭവനം ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്‍കുന്നു.
Vastu Tips for Kitchen: പുതിയ വീട് പണിയുന്ന സമയത്തും പുതുക്കി മോടി പിടിപ്പിയ്ക്കുന്ന അവസരത്തിലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് വാസ്തു ശാസ്ത്രം. വാസ്തു അടിസ്ഥാനമാക്കിയുള്ള ഭവനം ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്‍കുന്നു.
വീടിന്‍റെ നിര്‍മ്മാണത്തില്‍ വാസ്തുവിന് ഏറെ പ്രാധാന്യം ഉണ്ട് എങ്കിലും അടുക്കള നിര്‍മ്മിക്കുന്ന അവസരത്തില്‍ വാസ്തുവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. വീട് നിര്‍മ്മിക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനം കണ്ടെത്തുക പ്രധാനപ്പെട്ട ഒരു കാര്യമാണ്. അടുക്കളുടെ സ്ഥാനം തെറ്റിയാല്‍ അത് നിങ്ങളുടെ സുഖകരമായ ജീവിതത്തെ ബാധിക്കും. അടുക്കള എല്ലാവിധ സൗകര്യത്തോടും കൂടിയുള്ളതായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അടുക്കള പോസിറ്റീവ് എനർജി ആകർഷിക്കാൻ സഹായിക്കുക മാത്രമല്ല, സുഖകരമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു.
അടുക്കള നിങ്ങളുടെ വീടിന്‍റെ കേന്ദ്രമാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണം തയ്യാറാക്കുന്നതും സ്ത്രീകള്‍ കൂടുതൽ സമയവും ചെലവഴിക്കുന്നതും ഓരോ നിമിഷവും ആസ്വദിക്കുന്നതും ഇവിടെയാണ്. അതിനാൽ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയാന്‍ അടുക്കള നിർമ്മിക്കുന്നതിന് മുമ്പ് വാസ്തു നുറുങ്ങുകൾ പരിഗണിക്കണം.
Also Read: Vastu Tips For Kitchen: നിങ്ങളുടെ അടുക്കളയ്ക്ക് നല്‍കാം മികച്ച ഈ 5 നിറങ്ങള്‍
വീട്ടില്‍ അടുക്കള നിര്‍മ്മിക്കുന്ന അവസരത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ അഗ്നിയുടെ സ്ഥാനം തെക്കുകിഴക്ക് മൂലയിലാണ്. അതായത്, തെക്ക്-കിഴക്ക് ദിശ ഭരിക്കുന്നത് അഗ്നിയാണ്. അടുക്കള ഭരിക്കുന്നതും അഗ്നിയാണ്. അതിനാല്‍ അടുക്കള വീടിന്‍റെ തെക്കുകിഴക്ക് കോണില്‍ വേണം നിര്‍മ്മിക്കാന്‍. ഈ ദിശ സാധ്യമല്ല എങ്കില്‍ മാത്രമേ വീടിന്‍റെ വടക്കുപടിഞ്ഞാറൻ ദിശ തിരഞ്ഞെടുക്കാവൂ...
അടുക്കളയിലെ എല്ലാ വസ്തുക്കളും അഗ്നിയെയാണ് പ്രതിനിധീകരിക്കുന്നത്. അടുക്കളയിലെ തീയുടെ പ്രധാന ഉറവിടമായ പാചക സ്റ്റൗവിന് തെക്കുകിഴക്ക് മൂല തിരഞ്ഞെടുക്കണം. കൂടാതെ, സിലിണ്ടര്‍, മൈക്രോവേവ് ഓവൻ, ടോസ്റ്റര്‍, തുടങ്ങിയ ഉപകരണങ്ങള്‍ അഗ്നിയുടെ സ്ഥാനമായ തെക്കുകിഴക്ക് മൂലയിൽതന്നെ വയ്ക്കുക. അടുക്കളയുമായി ബന്ധപ്പെട്ട വാസ്തു അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നയാൾ ഭക്ഷണം തയ്യാറാക്കുമ്പോൾ കിഴക്കിനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന രീതിയിലായിരിക്കണം നില്‍ക്കേണ്ടത്.
വാസ്തു ശാസ്ത്ര പ്രകാരം തീയും കിച്ചന്‍ സിങ്കും തമ്മില്‍ ദൂരം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കിച്ചന്‍ സിങ്കിന് അനുയോജ്യമായ സ്ഥലം വടക്കുകിഴക്ക് ദിശയാണ്, അതേസമയം അടുപ്പ് തെക്ക്-കിഴക്ക് ദിശയിലായിരിക്കണം.
അടുക്കളയുടെ തെക്കും പടിഞ്ഞാറുമുള്ള ഭിത്തികള്‍ കാബിനറ്റുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായിരിക്കണം. നിങ്ങൾ വടക്കും കിഴക്കുമുല ഭിത്തികള്‍ ഒഴിവാക്കുകയും വേണം. നിങ്ങളുടെ ഭവനത്തില്‍ കൂടുതല്‍ സമ്പത്തും സന്തോഷവും ഉണ്ടാകാന്‍ അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
അടുക്കളയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും തെക്ക് അല്ലെങ്കിൽ തെക്ക് കിഴക്ക് ദിശയ്ക്ക് അഭിമുഖമായിരിക്കണം. ഓവൻ, റഫ്രിജറേറ്റർ, മിക്സർ, മൈക്രോവേവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സാധനങ്ങള്‍ വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുന്നത് ഉചിതമല്ല. ഫ്രിഡ്ജ് മൂലയിൽനിന്ന് ഒരു അടിയെങ്കിലും അകലെ വയ്ക്കാന്‍ ശ്രദ്ധിക്കുക.
വാസ്തു ശാസ്ത്രം അനുസരിച്ച്, അടുക്കള നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക. എല്ലാ അടുക്കളയിലും ഒരു ജനല്‍ ഉണ്ടായിരിക്കണം. കിഴക്കോട്ട് അഭിമുഖമായുള്ള ജനല്‍ അടുക്കളയില്‍ സൂര്യപ്രകാശം ലഭിക്കാനും സഹായിയ്ക്കുന്നു.
അടുക്കളയ്ക്കായി, പച്ച, മഞ്ഞ, ചുവപ്പ്, ചോക്കലേറ്റ്, പിങ്ക്, മാവ്, ഓറഞ്ച്, തുടങ്ങിയ നിറങ്ങൾ തിരഞ്ഞെടുക്കാം. കറുപ്പ് അല്ലെങ്കിൽ ചാരനിറം പോലുള്ള ഇരുണ്ട അല്ലെങ്കിൽ വിഷാദകരമായ നിറങ്ങൾ അടുക്കളയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ചെറുതായാലും വലുതായാലും അടുക്കളയാണ് ഒരു വീടിന്‍റെ ഹൃദയം. അതിനാൽ അടുക്കള രൂപകൽപ്പന ചെയ്യുമ്പോൾ വാസ്തു പ്രത്യേകം ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...