Itching Indications: ശരീര ഭാഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിൽ വരാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനയോ?

ശരീരഭാഗങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത ഉളവാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? യാതൊരു കാരണവുമില്ലാതെ ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനയാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 12:28 PM IST
  • സാമുദ്രികശാസ്ത്രം (Samudrik Shastra) പറയുന്നതനുസരിച്ച് പാദങ്ങളിൽ, ഉള്ളംകൈയിൽ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിൽ വരാനിരിയ്ക്കുന്ന ചില സംഭവങ്ങളുടെ സൂചനയാണ് നൽകുന്നത്.
Itching Indications: ശരീര ഭാഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിൽ വരാനിരിയ്ക്കുന്ന  കാര്യങ്ങളുടെ സൂചനയോ?

Itching Indications: ശരീരഭാഗങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത ഉളവാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? യാതൊരു കാരണവുമില്ലാതെ ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനയാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. 

സാമുദ്രികശാസ്ത്രം (Samudrik Shastra) പറയുന്നതനുസരിച്ച് മനുഷ്യശരീരത്തിന്‍റെ അവയവങ്ങള്‍ നിരീക്ഷിച്ചാല്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരു പരിധിവരെ അറിയാൻ കഴിയും. അതനുസരിച്ച് ശരീര ഭാഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിലിനും സാമുദ്രികശാസ്ത്രത്തില്‍ പ്രത്യേക നിര്‍വച്ചനങ്ങള്‍ നല്‍കിയിട്ടുണ്ട്.  

Also Read:  Guru Pushya 2022: ആഗസ്റ്റ് 25ന് അത്യപൂര്‍വ്വ ഗുരു പുഷ്യ യോഗം..! ശുഭകാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സമയം

പാദങ്ങളിൽ, ഉള്ളംകൈയിൽ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിൽ വരാനിരിയ്ക്കുന്ന ചില സംഭവങ്ങളുടെ സൂചനയാണ് നൽകുന്നത്. അതായത് വരും സമയങ്ങളിൽ ജാഗ്രത പാലിക്കണം എന്നുള്ളതിന്‍റെ സൂചനയാണ് ഇത്.

Also Read:  Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം 

പൊതുവെ, നമ്മുടെ  ശരീരഭാഗങ്ങളിൽ പെട്ടെന്ന് ചൊറിച്ചിലോ പിടച്ചിലോ ഉണ്ടാകുന്നത്‌ നാം അത്ര കാര്യമാക്കാറില്ല. എന്നാൽ സാമുദ്രികശാസ്ത്രം അനുസരിച്ച്, ശരീരഭാഗങ്ങളുടെ വിറയൽ അല്ലെങ്കിൽ ചൊറിച്ചിൽ നിങ്ങൾക്ക് ചില സൂചനകളാണ് നൽകുന്നത്. മനുഷ്യ ശരീരത്തിന്‍റെ  ഓരോ ഭാഗങ്ങളും വ്യത്യസ്ത സൂചനകളാണ് നൽകുന്നത്.  

കാലിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന്‍റെ അർത്ഥം എന്താണ് എന്ന് നോക്കാം 

വലതു കാലിൽ ചൊറിച്ചിൽ അനുഭവപ്പെടുക 
പെട്ടെന്ന് നിങ്ങളുടെ വലതു കാലിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങിയാൽ നിങ്ങൾക്ക് ചില ശുഭ വാർത്തകൾ ലഭിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കാം. അതായത്, വലതു കാലിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒരു നല്ല ലക്ഷണമാണ്. ഇതിന്‍റെ  അർഥം നിങ്ങൾക്ക് എവിടെയെങ്കിലും യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നാണ്. അധികം വൈകാതെതന്നെ നിങ്ങൾക്ക്  ഒരു ദീർഘയാത്രക്ക് അവസരം ലഭിക്കും.

ഇടത് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടുക 
ഇടതുവശത്ത്, അല്ലെങ്കിൽ ഇടത് കാലിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒരു അശുഭ ലക്ഷണമാണ്. അതായത്, വരും സമയത്ത് സംഭവിക്കാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനയാണ് ഇത് നൽകുന്നത്. അതായത്, നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കാൻ പോകുന്നു എന്നതിന്‍റെ സൂചന. അതായത്  ജാഗ്രത പാലിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ ഇടതുകാലിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു എങ്കിൽ ഉടൻ ഒരു യാത്ര വേണ്ട,  ഈ സമയത്ത് യാത്ര ചെയ്യുന്നത് നിങ്ങൾക്ക് അശുഭകരമായ ഫലങ്ങൾ നൽകും. 

ഉള്ളംകൈയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നൽകുന്ന സൂചനകൾ എന്താണ്?  
വലത് ഉള്ളംകൈയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒരു ശുഭ സൂചനയാണ് നൽകുന്നത്. അതായത്, നിങ്ങൾക്ക് ഉടൻ സാമ്പത്തിക നേട്ടം ഉണ്ടാകാണ് പോകുന്നു എന്നതിന്‍റെ സൂചനയാണ് ഇത്  നൽകുന്നത്.  

അതേസമയം, ഇടത് ഉള്ളംകൈയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പണനഷ്ടത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ശരീരം ഈ സൂചന നൽകിയാൽ അൽപം ശ്രദ്ധിക്കണം.

ചുണ്ടുകൾക്ക് ചുറ്റും ചൊറിച്ചിൽ
ഒരു വ്യക്തിയുടെ ചുണ്ടുകൾക്ക് സമീപം ചൊറിച്ചിൽ ഉണ്ടായാൽ അതിനർത്ഥം നിങ്ങൾക്ക് നല്ലതും രുചികരവുമായ ഭക്ഷണം ലഭിക്കുമെന്നാണ്. അതായത്, ഉടൻ തന്നെ പാർട്ടിക്ക് പോകാൻ അവസരമുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News