Aamalki Ekadashi 2021: ആമലകീ ഏകാദശി 2021 എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഫാൽഗുന മാസത്തിലെ  ശുക്ലപക്ഷ ഏകാദശി തീയതിയിൽ ആഘോഷിക്കുന്നു. ഈ ഏകാദശി മഹാശിവരാത്രിക്കും ഹോളിക്കും ഇടയിലാണ് ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിനത്തിൽ നെല്ലിക്കയുടെ ആരാധനയും വിഷ്ണുവിന്റെ ആചാരങ്ങളും പ്രധാനമാണ്.  ഈ ഏകാദശി നാളിലാണ് ജൈവകോശങ്ങളെ പുനരുജ്‌ജീവിപ്പിക്കുവാൻ കഴിവുള്ള നെല്ലിക്ക ഉണ്ടായത് എന്നാണ് കരുതുന്നത്.  പ്രവർത്തി ദേവിയുടെയും ലക്ഷ്മി ദേവിയുടേയും പ്രാർത്ഥനാ സമയത്ത് ഉതിർന്നുവീണ സന്തോഷാശ്രുക്കളാണ് നെല്ലിക്കയായി മാറിയത് എന്നും വിശ്വാസമുണ്ട്. 


Also Read: വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണു വിഗ്രഹം, അറിയുമോ ഈ ക്ഷേത്രത്തെക്കുറിച്ച്!!


പൊതുവെ പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. ഒരു വര്‍ഷത്തില്‍ 24 ഏകാദശികളാണ് വരുന്നത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. 


ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ് ഉള്ളത്. ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. 


ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് വേണം വ്രതം ആരംഭിക്കാൻ.  ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഇനി പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും കഴിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ആഹാരം കഴിക്കേണ്ടത്.


Also Read: ഭഗവാനെ ദിവസവും മുകുന്ദാഷ്ടകം ജപിച്ച് ഭജിക്കുന്നത് ഉത്തമം


രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍ രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക