Surya Guru Yuti 2022: 12 വർഷത്തിനു ശേഷം കുംഭത്തിൽ സൂര്യ-വ്യാഴ സംയോഗം; ഈ 3 രാശിക്കാർക്ക് വൻ ധനലാഭം
Surya Guru Yuti 2022: സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം വളരെ പ്രധാനപ്പെട്ടതാണ്. 12 വർഷത്തിന് ശേഷം ഈ മാസം സൂര്യനും വ്യാഴവും കുംഭത്തിൽ ഒന്നിക്കുകയാണ്. ഈ സംയോഗം 3 രാശിക്കാർക്ക് വളരെയധികം ഗുണകരമാണ്.
Surya Guru Yuti 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി പരിവർത്തനം വളരെ പ്രധാനമായി കണക്കാക്കുന്നു. എല്ലാ രാശി മാറ്റങ്ങളും എല്ലാവരുടെയും ജീവിതത്തെ ബാധിക്കുമെങ്കിലും ചില ഗ്രഹങ്ങളുടെ രാശിമാറ്റവും, രാശി സംയോഗവും വലിയ മാറ്റം കൊണ്ടുവരും. ഈ സമയം സൂര്യന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ കുംഭം രാശിയിൽ രൂപപ്പെടുന്നു. ഈ രണ്ട് ഗ്രഹങ്ങളും സൗഹാർദ്ദപരമായ ഗ്രഹങ്ങളായതിനാൽ ഇവയുടെ സംയോഗം ചില രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. സൂര്യന്റേയും വ്യാഴത്തിന്റെയും ഈ കൂടിച്ചേരൽ ഏതൊക്കെ രാശികൾക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നമുക്ക് നോക്കാം...
Also Read: Shani Rashi Parivartan: ഈ 3 രാശിക്കാർക്ക് ഇനി നല്ല ദിനങ്ങൾ! തൊഴിൽ-ബിസിനസ്സുകളിൽ വൻ ലാഭം
മേടം (Aries)
സൂര്യന്റെയും വ്യാഴത്തിന്റെയും ഈ സംയോഗം മേടം രാശിക്കാർക്ക് വളരെ ഗുണകരമാണ്. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ കൂടിച്ചേരൽ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് വലിയ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾക്കും ഇടപാടുകൾക്കും ഇവർക്ക് നല്ല സമയമാണ്.
Also Read: Horoscope March 03, 2022: ഇന്ന് ഈ രാശിക്കാർ അൽപ്പം ക്ഷമയോടെ കാത്തിരിക്കണം
ഇടവം (Taurus)
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ഇടവം രാശിയുടെ പത്താം ഭാവത്തിൽ അതായത് കർമ്മത്തിന്റെയും തൊഴിലിന്റെയും ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു പുതിയ ജോലി വാഗ്ദാനം ചെയ്യും. ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതകളുമുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. മുതിർന്നവരുമായുള്ള ബന്ധം നല്ലതായിരിക്കും. വ്യവസായികളുടെ ഒരു വലിയ ഇടപാട് അന്തിമമാക്കാം. ഭാവിയിൽ വലിയ നേട്ടങ്ങൾ കൈവരുത്തുന്ന അത്തരം ബന്ധങ്ങൾ രൂപപ്പെടും.
Also Read: Zodiac Signs: ഈ രാശിയിലെ പെൺകുട്ടികൾ ഗുണങ്ങളുടെ കലവറയാണ്!
മകരം (Capricorn)
സൂര്യന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ മകരം രാശിക്കാർക്ക് വൻ ഗുണം ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാക്കാൻ കഴിയും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. പ്രതീക്ഷിക്കാത്ത മുടങ്ങിക്കിടന്ന ധനം എവിടെനിന്നെങ്കിലും ലഭിക്കാൻ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.