Shani Transit 2022: ജ്യോതിഷത്തിൽ ശനിയെ ഒരു സ്വാധീനമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ദേവൻ ഒരു വ്യക്തിയുടെ നല്ല പ്രവൃത്തികൾക്ക് ശുഭ ഫലങ്ങൾ നൽകുന്നതുപോലെ അയാളുടെ മോശമായ പ്രവൃത്തികൾക്ക് ശിക്ഷയും നൽകും. അതുകൊണ്ടാണ് ഗ്രഹങ്ങൾക്കിടയിൽ ശനിയെ ന്യായാധിപൻ എന്ന് വിളിക്കുന്നതു തന്നെ. കർമ്മഫലം നൽകുന്ന ദേവനായി കണക്കാക്കുന്ന ശനി ഏപ്രിൽ 29 ന് കുംഭ രാശിയിൽ പ്രവേശിക്കും. ഈ സ്ഥാനത്ത് ശനി ജൂൺ 4 വരെ തുടരും. ശേഷം ജൂൺ 4 മുതൽ വിപരീത ദിശയിൽ സഞ്ചരിച്ച് കുംഭത്തിൽ സംക്രമിക്കും. ശേഷം ജൂലൈ 12 ന് മകര രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതം മാറിമറിക്കും.
Also Read: Horoscope March 03, 2022: ഇന്ന് ഈ രാശിക്കാർ അൽപ്പം ക്ഷമയോടെ കാത്തിരിക്കണംl
കർക്കിടകം (Cancer)
കർക്കടക രാശിയിൽ ശനി 7, 8 എന്നീ ഭാവങ്ങൾക്ക് കാരണമായി എട്ടാം ഭാവത്തിലേക്ക് പ്രവേശിക്കും. അതിന്റെ ഫലമായി തൊഴിലിൽ വിജയം ഇതോടൊപ്പം പ്രതിദിന വരുമാനവും കൂടും. പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. എന്നിരുന്നാലും പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. പ്രണയ ബന്ധങ്ങളിൽ പിരിമുറുക്കം ഉണ്ടാകാം. വീട്ടുചെലവ് വർദ്ധിക്കും. ബിസിനസിലെ ഇടപാടുകളിൽ നിങ്ങൾ ശ്രദ്ധിക്കണം. കുട്ടിയുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും മനസ്സ് അസന്തുഷ്ടമായി തുടരും. കൂടാതെ ശനി ദേവൻ നിങ്ങൾക്ക് ചില പ്രശ്നങ്ങളും സൃഷ്ടിക്കും.
Also Read: Zodiac Signs: ഈ രാശിയിലെ പെൺകുട്ടികൾ ഗുണങ്ങളുടെ കലവറയാണ്!
ചിങ്ങം (Leo)
ചിങ്ങം രാശിയിൽ ശനി ദേവൻ ഏഴാം ഭാവത്തിൽ പ്രവേശിക്കും. കടം, ശത്രുക്കൾ, ദാമ്പത്യ ജീവിതം എന്നിവയുടെ ഘടകമായിട്ടാണ് ഏഴാം ഭാവത്തെ പൊതുവെ കണക്കാക്കുന്നത്. ഇതോടൊപ്പം ശനിയുടെ ദൃഷ്ടി ലഗ്ന ഗൃഹത്തിലായിരിക്കും. ഇത് കാരണം പിതാവ് കഷ്ടപ്പെടാം. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. മാനസിക ഉത്കണ്ഠയുടെ അവസ്ഥ നിലനിൽക്കും. വീട്, വാഹനം എന്നിവയുടെ ചെലവ് വർദ്ധിക്കും. പ്രതിദിന വരുമാനം വർദ്ധിക്കും. പങ്കാളിത്ത ജോലിയിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പ്രണയ ബന്ധങ്ങളിൽ മധുരം ഉണ്ടാകും. രോഗം, കടം, ശത്രു എന്നിവ മാനസിക ഉത്കണ്ഠ ഉണ്ടാക്കും.
Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
കന്നി (Virgo)
കന്നിരാശിയുടെ അഞ്ചാം ഭാവത്തിൽ ശനി പ്രവേശിക്കും. അറിവ്, കുട്ടികൾ, ബുദ്ധിപരമായ കഴിവ് എന്നിവയുടെ ഘടകമാണ് അഞ്ചാം ഭാവത്തെ കണക്കാക്കുന്നത്. ഇതുകൂടാതെ രോഗം, ശത്രു, കടബാധ്യത എന്നിവയുടെ കരണക്കാരനായും പറയപ്പെടുന്നു. ഈ ശനി മാറ്റം മൂലം പാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുക്കും. ഇതോടൊപ്പം കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതുകൂടാതെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. ചെലവുകൾ വർദ്ധിക്കും. സഹോദരങ്ങൾ തമ്മിൽ കലഹ സാഹചര്യം ഉടലെടുക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.